ജയ്പുര്‍: (www.evisionnews.in)അഞ്ചുരൂപ കട്ടതിന് രാജസ്ഥാനില്‍ അമ്മ മകനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഏഴുവയസ്സുകാരന്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച ബിക്കാനിര്‍ ജില്ലയിലെ രാംപുരയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
30 ശതമാനത്തിലധികം പൊള്ളലേറ്റ കുട്ടി അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു.
പലഹാരം വാങ്ങാനാണ് കുട്ടി പണമെടുത്തത്. വിവരമറിഞ്ഞ അമ്മ കുട്ടിയെ അടിച്ചുവീഴ്ത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അയല്‍ക്കാരെത്തിയാണ് കുട്ടിയെ ആസ്പത്രിയിലെത്തിച്ചത്.
keywords : india-five-rupees-mother-son-kerosene-fire-rajasthan

Post a Comment
0 Comments