സൂറിക്ക്∙ (www.evisionnews.in)1998ലെയും 2010ലെയും ലോകകപ്പ് ഫുട്ബോള്‍ വേദികള്‍ അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയതായി മുന്‍ ഫിഫ എക്സിക്യൂട്ടീവിന്‍റെ വെളിപ്പെടുത്തല്‍ പുറത്തുവന്നു. ഫിഫയിലെ മുതിര്‍ന്ന ഭാരവാഹികള്‍ക്കൊപ്പം താനും ലോകകപ്പ് വേദി നിശ്ചയിക്കാന്‍ കൈക്കൂലി സ്വീകരിച്ചുവെന്നാണ് ബ്ലേസറുടെ മൊഴി. അതേസമയം, ശനിയാഴ്ച ചേരാനിരുന്ന യുവേഫയുടെ യോഗം മാറ്റിവച്ചു.
1997 മുതല്‍ 2013 വരെ ഫിഫ എക്സിക്യൂട്ടീവ് അംഗമായിരുന്ന ചാള്‍സ് ബ്ലേസറിനെതിരായ അഴിമതിക്കേസിലെ കുറ്റപത്രമാണ് യുഎസ് പുറത്തുവിട്ടത്. കൊണ്‍കാഫിന്‍റെ ഭാരവാഹിത്വം വഹിച്ച കാലയളവില്‍ മല്‍സരങ്ങളുടെ ടെലിവിഷന്‍ സംപ്രേഷണം അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയിരുന്നതായും ബ്ലേസറുടെ മൊഴിയിലുണ്ട്.
ഫിഫയ്ക്കെതിരായ യുഎസിന്റെ അന്വേഷത്തില്‍ ബ്ലേസറുടെ മൊഴി നിര്‍ണായക വഴിത്തിരിവായിരുന്നതായും പൊലീസ് വെളിപ്പെടുത്തി. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അഴിമതിക്കേസില്‍ ഫിഫയുടെ ഉന്നതരെ അറസ്റ്റ് ചെയ്ത എഫ്ബിഐയുടെ നടപടി വന്‍ പ്രത്യാഘാതങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സെപ് ബ്ലാറ്റര്‍ക്ക് രാജി വയ്ക്കേണ്ടിവന്നു.
അതേസമയം, ശനിയാഴച്ത്തെ യോഗം മാറ്റിവച്ചതായി യുവേഫ പ്രസിഡന്‍റ് മിഷേല്‍ പ്ലാറ്റിനി അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ തിടുക്കപ്പെട്ട് യോഗം ചേരേണ്ടതില്ലെന്ന് പ്ലാറ്റിനി പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമായിരിക്കും യോഗം ചേരുക. 2022ലെ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് വ്യാപകമായതോടെ വേദിമാറ്റാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. 2022ലെ വേദിക്കായി വീണ്ടും ക്ഷണം നടത്താനുള്ള സാധ്യതയുമുണ്ട്. 2018ലെയോ 2022ലെയോ ലോകകപ്പ് നടത്താന്‍ തയാറാണെന്ന് ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ഫിഫയുടെ തലപ്പെത്തുന്ന പുതിയ ഭരണാധികാരയെ ആശ്രയിച്ചാവും ഇക്കാര്യത്തില്‍ തീരുമാനം.
keywords : sports-news-world-cup-foodball-kathar-ground-chance
keywords : sports-news-world-cup-foodball-kathar-ground-chance

Post a Comment
0 Comments