കാസര്‍കോട്: (www.evisionnews.in) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച 9 ആംബുലന്‍സുകളുടെ താക്കോല്‍ ദാനം റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് നിര്‍വ്വഹിച്ചു. സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയിലാണ് റവന്യൂ വകുപ്പമന്ത്രി അടൂര്‍ പ്രകാശ് ആംബുലന്‍സുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചത്. ദുരിതബാധിത പഞ്ചായത്തുകളായ ബദിയടുക്ക, എന്‍മകജെ, പുല്ലൂര്‍-പെരിയ, കുമ്പഡാജെ, കയ്യൂര്‍ ചീമേനി, ബെള്ളൂര്‍, പനത്തടി, കാറഡുക്ക, മുളിയാര്‍ എന്നീ ഒമ്പത് പഞ്ചായത്തുകള്‍ക്കാണ് ആംബുലന്‍സുകള്‍് അനുവദിച്ചത്. അതാത് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ മന്ത്രിയില്‍ നിന്നും ആംബുലന്‍സുകളുടെ താക്കോല്‍ ഏറ്റുവാങ്ങി. സാമൂഹ്യ സുരക്ഷാമിഷന്റെ 72 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കമുളള ആധുനിക സൗകര്യങ്ങളുളള ആംബുലന്‍സുകളാണ് പഞ്ചായത്തുകള്‍ക്കായി അനൂവദിച്ചത്. ദുരിതബാധിതര്‍ക്ക് ആംബുലന്‍സിന്റെ സേവനം 24 മണിക്കൂറും സൗജന്യമായി ലഭിക്കും. മറ്റുള്ളവര്‍ക്ക് ചെറിയ വാടക നിരക്കില്‍ ആംബുലന്‍സുകളുടെ സേവനം ഉപയോഗിക്കാം.
Keywords:kasaragod-endosulphan-ambulance-key-donated

Post a Comment
0 Comments