Type Here to Get Search Results !

Bottom Ad

ഏകദിന ക്രിക്കറ്റിന് പരിഷ്കാരവുമായി ഐ.സി.സി

evisionnews

ബാര്‍ബഡോസ്:(www.evisionnews.in) ഏകദിന ക്രിക്കറ്റിലെ നിലവിലുള്ള നിയമങ്ങള്‍ പരിഷ്കരിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ (ഐ.സി.സി) തീരുമാനം. ബാറ്റിംഗ് പവര്‍പ്ളേ പോലുള്ള നിയന്ത്രണങ്ങള്‍ ഏടുത്തുകളയാനാണ് ഐ.സി.സി തീരുമാനിച്ചത്. ബാര്‍ബഡോസില്‍ നടക്കുന്ന ഐ.സി.സി വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
ആദ്യ പത്ത് ഓവറിലുള്ള ഫീല്‍ഡിംഗ് നിയന്ത്രണം, 15- 40 വരെയുള്ള ഓവറുകളിലെ ബാറ്റിംഗ് പവര്‍പ്ളേ എന്നിവ ഒഴിവാക്കും. 41-50 ഓവറുകളില്‍ 30 വാരവൃത്തത്തിനു പുറത്ത് അഞ്ചു ഫീല്‍ഡര്‍മാരെ അനുവദിക്കാനും തീരുമാനിച്ചു. എല്ലാത്തരം നോബോളുകള്‍ക്കും ഫ്രീഹിറ്റ് അനുവദിക്കാനും ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.

Keywords :icc-odi cricket-power play

Post a Comment

0 Comments

Top Post Ad

Below Post Ad