Type Here to Get Search Results !

Bottom Ad

കനത്ത മഴയിലും അരുവിക്കരയിൽ റെക്കോര്‍ഡ് പോളിങ്ങ്

evisionnews




അരുവിക്കര:(www.evisionnews.in) അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. കനത്ത മഴയെ അവഗണിച്ചാണ് വോട്ടര്‍മാര്‍ പോളിംബ് ബൂത്തില്‍ എത്തിയത്.75.5 ശതമാനം പോളിങ്ങ് വോട്ട് രേഖപ്പെടുത്തിയെന്നാണ് പ്രാതമിക റിപ്പോർട്ട്. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 70.3 ശതമാനം പോളിംഗിനെ വോട്ടെടുപ്പ് അവസാനിക്കുന്നതിന് ഏറെ മുമ്പ് തന്നെ ഇത്തവണ മറികടന്നിരുന്നു. 1991 ല്‍ ഉണ്ടായ റെക്കോര്‍ഡ് പോളിംഗിനേയും ഇത്തവണ അരുവിക്കരയിലെ വോട്ടര്‍മാര്‍ മറികടന്നു.

1991 ല്‍ 72. 39 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായിരുന്നു അരുവിക്കര മണ്ഡലത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം. എന്നാല്‍ ഇത്തവണ വോട്ടിംഗ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കേ തന്നെ പോളിങ് ശതമാനം 72.40 ശതമാനം മറികടന്നിരുന്നു.

മഴയെ അവഗണിച്ച് അരുവിക്കരക്കാര്‍ ഒന്നടങ്കം പോളിങ് ബൂത്തിലെത്തിയതിനെ പ്രധാന സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ പ്രതീക്ഷയോടെയാണ് കാണുന്നത്. വിതുര, തൊളിക്കോട്, ഉഴമലയ്ക്കല്‍, വെള്ളനാട് തുടങ്ങിയ പഞ്ചായത്തുകളില്‍ റെക്കോര്‍ഡ് പോളിങ് ആണ് രേഖപ്പെടുത്തിയത്.കനത്ത മഴയിലും സ്ഥാനാര്‍ത്ഥികള്‍ ബൂത്ത് സന്ദര്‍ശനും അവസാനഘട്ട വോട്ടഭ്യര്‍ത്ഥനയും തുടര്‍ന്നു. മഴ കനത്തതോടെ ആളുകളെ പോളിങ് ബൂത്തുകളിലെത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നെട്ടോട്ടമായിരുന്നു.

Keywords : aruvikkara-byelection-voting

Post a Comment

0 Comments

Top Post Ad

Below Post Ad