Type Here to Get Search Results !

Bottom Ad

സുകുമാരന്‍ നായര്‍ ഭ്രാന്തനെപ്പോലെ പെരുമാറുന്നു സുരേഷ് ഗോപിക്ക് പിന്തുണയുമായി മേജര്‍ രവി

evisionnews

കൊച്ചി:(www.evisonnews.in) എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഭ്രാന്തനെപ്പോലെ പെരുമാറുന്നെന്ന് സംവിധായകന്‍ മേജര്‍ രവി. സുരേഷ് ഗോപിയെ എന്‍.എസ്.എസ് ആസ്ഥാനത്തു നിന്ന് ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മേജര്‍ രവി സുകുമാരന്‍ നായര്‍ക്കെതിരെ പ്രതികരിച്ചത്. എന്‍.എസ്.എസ് ആസ്ഥാനം സുകുമാരന്‍ നായരുടെ സ്വന്തം സ്വത്തല്ല. സമുദായ നേതാവെന്ന നിലയില്‍ അയാളെ അംഗീകരിക്കുന്നില്ല. അല്‍പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിയില്‍ കുടപിടിക്കുമെന്ന സ്ഥിതിയാണ് അയാളുടേത്. യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സുകുമാരന്‍ നായര്‍ മനുഷ്യത്വത്തെ മാറ്റി നിര്‍ത്തിയാണ് സുരേഷ് ഗോപിക്കെതിരെ പ്രവര്‍ത്തിച്ചതെന്നും മേജര്‍ രവി പ്രതികരിച്ചു.

keywords : sugumar-nayar-mental-sureshgopi-major-ravin-nss

Post a Comment

0 Comments

Top Post Ad

Below Post Ad