Type Here to Get Search Results !

Bottom Ad

കുറുക്കന്റെ ആക്രമണത്തില്‍ വൃദ്ധന് പരിക്ക്

കാഞ്ഞങ്ങാട് (www.evisionnews.in): കുറുക്കന്റെ ആക്രമണത്തില്‍ വൃദ്ധന് പരിക്കേറ്റു. മടിക്കൈ കക്കാട്ടെ കുഞ്ഞമ്പുനായറി (74)നാണ് കുറുക്കന്റെ കടിയേറ്റ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

വീട്ടുപറമ്പില വാഴത്തോട്ടത്തില്‍ കിടന്നുറങ്ങുകയായിരുന്ന കുറുക്കനെ കുഞ്ഞമ്പുനായര്‍ ചവിട്ടി എഴുന്നേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുറുക്കനെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞമ്പുനായര്‍ക്ക് നേരെ ചാടിവീഴുകയായിരുന്നു. 

തുടര്‍ന്നുള്ള മല്‍പ്പിടിത്തത്തിനൊടുവില്‍ കുറുക്കന്‍ കുഞ്ഞമ്പുനായരെ കടിക്കുകയും മാന്തുകയും ചെയ്തു. ഇതിനിടയില്‍ ഒരു വടി കൈക്കലാക്കിയാണ് കുറുക്കനെ ഓടിച്ചുവിട്ടത്.



Keywords: Kasaragod-kand-news-injured-try-tuesday-news




Post a Comment

0 Comments

Top Post Ad

Below Post Ad