Type Here to Get Search Results !

Bottom Ad

വീണ്ടും ഓണ്‍ലൈന്‍ ചതി: ഓർഡർ ചെയ്തത് സ്മാർട്ഫോൺ; വീട്ടിലെത്തിയത് രണ്ടു നാടന്‍ മാങ്ങ

തെലുങ്കാന (www..evisionnews.in): ഒണ്‍ലൈനില്‍ സ്മാര്‍ട്ട് ഫോണ്‍ ഓര്‍ഡര്‍ ചെയ്ത കാത്തിരുന്ന തെലുങ്കാന സ്വദേശിക്ക് കയ്യില്‍ കിട്ടിയത് രണ്ടു മുഴുത്ത നാടന്‍ മാങ്ങ. ഇലക്ട്രിക്കല്‍ എഞ്ചിനീയറായ തെലുങ്കാന സ്വദേശി ചില്ലുവേരി ശ്രുചരണാണ് 8099 രൂപ വിലയുള്ള അസുസ് സെന്‍ ഫോണ്‍ ഓര്‍ഡര്‍ കബളിപ്പിക്കപ്പെട്ടത്. സ്മാര്‍ട്‌ഫോണ്‍ കാത്തിരുന്ന ശ്രുചരണന് രണ്ടു മുഴുത്ത മാങ്ങയായിരുന്നു വൃത്തിയായി പൊതിഞ്ഞ് ഫ്‌ളിപ്കാര്‍ട്ടിന്റെ ലേബലില്‍ വീട്ടിലെത്തിയത്. 

ഇക്കഴിഞ്ഞ ഒമ്പതിന് ഫേസ്ബുക്കില്‍ പടവും ഓര്‍ഡര്‍ നമ്പറും അടക്കം ശ്രുചരണ്‍ വിശദീകരണം നല്‍കിയതോടെയാണ് ഈ ഓണ്‍ലൈന്‍ ചതി പുറംലോകം അറിഞ്ഞത്. അതേസമയം സംഭവത്തില്‍ ഇരുപത്തിനാലു മണിക്കൂറിനകം പണം തിരികെ നല്‍കാമെന്നായിരുന്നു ഫ്‌ളിപ്കാര്‍ട്ട് ആദ്യം വിവരം നല്‍കിയത്. എന്നാല്‍ പിന്നീട് സമീപിച്ചപ്പോഴെല്ലാം ഒഴിവുകഴിവുകള്‍ പറയുകയാണ് ചെയ്തതെന്നും വിഷയത്തില്‍ പരിഹാരമുണ്ടാക്കാനായി കണ്‍സ്യൂമര്‍ ഫോറത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കുമെന്നും ശ്രുചരണ്‍ വ്യക്തമാക്കി. 

നേരത്തെ യഥാര്‍ത്ഥ വില മറച്ചുവച്ചുകൊണ്ടുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ ഡിസ്‌കൗണ്ട് സെയില്‍ തട്ടിപ്പും വിവാദത്തിലായിരുന്നു. 799 രൂപ വിലയുള്ള ചെരിപ്പ് 50 ശതമാനം ഡിസ്‌കൗണ്ടോടെ 399 രൂപയ്ക്ക് നല്‍കുന്നുവെന്നായിരുന്നു ഫ്‌ളിപ്കാര്‍ട്ടിന്റെ പരസ്യം. എന്നാല്‍ ചെരിപ്പിന്റെ ചിത്രം സൂം ചെയ്തതോടെയാണ് യഥാര്‍ത്ഥവില 399 തന്നെയായിരുന്നുവെന്ന് തെളിഞ്ഞത്.



Keywords: hyderabad-thelugana-news-flipkart-online-purchaising

Tags

Post a Comment

0 Comments

Top Post Ad

Below Post Ad