ദുബൈ:(www.evisionnews.in)ദുബൈ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി റമസാന്‍ റിലീഫ് വിപുലമായി നടത്താന്‍ തോട്ടില്‍ അബ്ദുല്‍ റഹ്മാന്‍ വസതിയില്‍ ചേര്‍ന്ന പ്രവാര്‍ത്തക സമിതി യോഗം തീരുമാനിച്ചു.പഞ്ചായത്തിലെ ഓരോ വര്‍ഡുകളിലും വേര്‍തിരിച്ച് ആവശ്യക്കാരെ കണ്ടെത്തി അവര്‍ക്ക് സാമ്പത്തിക സഹായമായിരിക്കും നല്‍കുക, പ്രസിഡന്റ് എ.കെ കരീം മൊഗര്‍ അദ്ധ്യക്ഷം വഹിച്ചു.ട്രഷറര്‍ കുഞ്ഞാമു കീഴൂര്‍, ഭാരവാഹികളായ അബ്ദുല്‍ റഹ്മാന്‍ തോട്ടില്‍, സിദ്ദീക്ക് ചൌക്കി, ഹാരിസ് പീബീസ്, ഇഖ്ബാല്‍ മേനത്ത്, സാലാഹു കടവത്ത്, ഷുക്കൂര്‍ ചൌക്കി, ഹാസ്സൈനാറ് ചൌക്കി, റാഫി കല്ലങ്കൈ, അസീസ്സ് കല്പന, ഷമീര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി റഹീം നെക്കര സ്വഗതവും, ഉപ്പി കല്ലങ്കൈ നന്ദിയും പറഞ്ഞു.
keywords : dubai-kmcc-mogrla-puthur-committee-ramzan-releeef

Post a Comment
0 Comments