Type Here to Get Search Results !

Bottom Ad

പഴയ കറന്‍സി ബാങ്കുകള്‍ക്ക് കൈമാറാനുള്ള സമയപരിധി നീട്ടി

ന്യൂഡല്‍ഹി (www.evisionnews.in): പഴയ കറന്‍സി ബാങ്കുകള്‍ക്ക് കൈമാറാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് ആറുമാസത്തേക്ക് നീട്ടി. ഡിസംബര്‍ 31 വരെയാണ് നീട്ടിയ കാലാവധി. ഈ ജൂണ്‍ 30നുള്ളില്‍ അഞ്ഞൂറിന്റേതും ആയിരത്തിന്റേതുമടക്കം 2005നു മുമ്പ് അച്ചടിച്ച കറന്‍സി നോട്ടുകള്‍ ബാങ്കുകള്‍ക്ക് കൈമാറ്റം ചെയ്ത് പുതിയത് സ്വീകരിക്കണമെന്ന് മുമ്പ് പൊതുജനങ്ങള്‍ക്ക് ആര്‍.ബി.ഐ നിര്‍ദേശം നല്‍കിയിരുന്നു.

2005നു ശേഷമുള്ള നോട്ടുകളില്‍ മാത്രമാണ് വ്യാജ കറന്‍സികളുടെ പ്രചാരം നടയുന്നതിനായി സഹായകമായ സുരക്ഷാ സവിശേഷതകള്‍ ചേര്‍ത്തത്. അതിനാലാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചോ അടുത്തുള്ള ബാങ്കുകളില്‍ നിന്ന് കൈമാറ്റം ചെയ്‌തോ പഴയ കറന്‍സി പിന്‍വലിക്കുന്നതില്‍ സഹകരിക്കാന്‍ വേണ്ടി പൊതുജനങ്ങളോട് റിസേര്‍വ് ബാങ്ക് ആവശ്യപ്പെട്ടത്. 2005നു മുമ്പുള്ള നോട്ടുകളില്‍ പിന്‍ഭാഗത്ത് വര്‍ഷം അച്ചടിക്കാത്തതിനാല്‍ ഇവ തിരിച്ചറിയാന്‍ എളുപ്പമാണ്.



Keywords: Newdelhi-news-currency-fake-note-forward-to-bank-extended-

Post a Comment

0 Comments

Top Post Ad

Below Post Ad