കാസര്‍കോട്: (www.evisoinnews.in) അടിയന്തരാവസ്ഥയ്ക്ക് ശേഷവും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ക്ക് വലിയ മാറ്റം സംഭവിച്ചിട്ടില്ലെന്ന് അടിയന്തരാവസ്ഥയില്‍ ജയില്‍വാസം അനുഷ്ടിച്ച ടി.ആര്‍.കെ ഭട്ട് പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് നടക്കുന്ന പല കാര്യങ്ങളും കാണുമ്പോള്‍ അടിയന്തരാവസ്ഥക്കാലത്തെ ദിനങ്ങളാണ് ഓര്‍മ്മ വരുന്നതെന്ന് ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ തടവുകാരെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇതിന് ഒരു മാറ്റം സംഭവിക്കണമെങ്കില്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ വരണമെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മുതിര്‍ന്ന ബിജെപി നേതാവുമായ ഭട്ട് പറഞ്ഞു. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം അതിന് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ ഷെട്ടി അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം എം.സജ്ജീവഷെട്ടി, സംസ്ഥാന സമിതിയംഗങ്ങളായ പി.രമേശ്, നഞ്ചില്‍ കുഞ്ഞിരാമന്‍, അഡ്വ.കെ.സുന്ദരറാവു, ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ മുന്‍ കാര്യവാഹക് വിഷ്ണു അടിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടൗണ്‍ കോ.ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് സ്വാഗതവും, സെക്രട്ടറി എസ്.കുമാര്‍ നന്ദിയും പറഞ്ഞു.
keywords : kasargod-bjp-kerla-change-not-after

Post a Comment
0 Comments