Type Here to Get Search Results !

Bottom Ad

കാഞ്ഞാങ്ങാട്ട് മദ്യശാല ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

കാഞ്ഞങ്ങാട്: (www.evisionnews.in) ബിയര്‍ പാര്‍ലര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ മലനാട് ബിയര്‍ പാര്‍ലര്‍ ജീവനക്കാരനായ നേപ്പാള്‍ സ്വദേശി റെജിന്‍ (19)ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചക്ക് ബിയര്‍ പാര്‍ലറില്‍ ശുചീകരണ ജോലിയില്‍ ഏര്‍പ്പെടുകയായിരുന്ന റെജിന് മോട്ടോറിന്റെ സ്വിച്ചില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords:kanhangad-neppal-rejin-electric-shock

Post a Comment

0 Comments

Top Post Ad

Below Post Ad