Type Here to Get Search Results !

Bottom Ad

ദുബൈ കാസര്‍കോട് മണ്ഡലം കെ.എം.സി.സി 'ഹദിയ' കാരുണ്യ പദ്ധതി നടപ്പിലാക്കും


evisionnews
ദുബൈ :(www.evisionnews.in) ദുബൈ കാസര്‍കോട് മണ്ഡലം കെ.എം.സി.സി 'ഹദിയ' എന്ന പേരില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ കാരുണ്യ പദ്ധതികള്‍ നടപ്പിലാക്കാന്‍ മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളുടെ യോഗം തീരുമാനിച്ചു. 'ഹദിയ' പദ്ധതിക്ക് കീഴില്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി ബൈത്തുറഹ്മ, സ്‌നേഹ സ്വാന്തനം, മെഡിക്കല്‍ കെയര്‍, ആശ്രയ വിധവാ സുരക്ഷ പദ്ധതി, മുസാഅദ മുഅല്ലിം ക്ഷേമനിധി, തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുക.
മണ്ഡലം കെ.എം.സി.സി ഇതിനകം നിര്‍മിച്ച മൂന്ന് ബൈത്തുറഹ്മയുടെ പണിപൂര്‍ത്തീകരിച്ച് അവകാശികള്‍ക്ക് കൈമാറിയിരുന്നു. മുനിസിപ്പാലിറ്റിയില്‍ പണികഴിച്ച നാലാമത് ബൈത്തുറഹ്മയുടെ പണിപൂര്‍ത്തീകരിച്ച് റമദാനിന് ശേഷം കൈമാറും. മണ്ഡലത്തിലെ മറ്റുപഞ്ചായത്തുകളില്‍കൂടി ഈവര്‍ഷംതന്നെ ബൈത്തുറഹ്മകള്‍ പൂര്‍ത്തീകരിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.

സ്‌നേഹ സാന്ത്വനം മെഡിക്കല്‍ കെയറിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് അനുവദിച്ച ഡയാലിസിസ് മെഷിന്‍ കഴിഞ്ഞ ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. പുതുതായി ഈ പദ്ധതിക്ക് കീഴില്‍ സൗജന്യമരുന്ന് വിതരണം, ചികിത്സാ സഹായം, ജീവന്‍ രക്ഷാസഹായോപകരണങ്ങള്‍ അനുവദിക്കല്‍ തുടങ്ങിയവയാണ് ലക്ഷ്യമാക്കുന്നത്.

മണ്ഡലത്തിലെ നിര്‍ധരരായ വിധവകള്‍ക്ക് മാസാമാസം ലഭ്യമാക്കുന്ന വിധത്തില്‍ പെന്‍ഷന്‍ പദ്ധതിയും, തെരെഞ്ഞെടുക്കപ്പെട്ട മുഅല്ലിമീങ്ങള്‍ക്കുള്ള സമാശ്വാസ പദ്ധതിയായ 'മുസാഅദ' യും ഈവര്‍ഷം നടപ്പാക്കും.

അല്‍ബറഹ കെ.എം.സി.സി ആസ്ഥാനത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി മുന്‍ സെക്രട്ടറി ഹനീഫ ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. എരിയാല്‍ മുഹമ്മദ്കുഞ്ഞി, മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബീജന്തടുക്ക, ശരീഫ് പൈക്ക, ഗഫൂര്‍ ഏറിയാല്‍, ഇ.ബി അഹ്മദ് ചെടേക്കാല്‍, ഐ.പി.എം ഇബ്രാഹിം, അസീസ് കമാലിയ, കരീം മൊഗ്രാല്‍പുത്തൂര്‍, സത്താര്‍ ആലംപാടി, റഹീം നെക്കര, മുനീഫ് ബദിയടുക്ക, സിദ്ദീഖ് ചൗക്കി, റഹ്മാന്‍ പടിഞ്ഞാര്‍, മൊയ്തീന്‍ സി.എ നഗര്‍, എം.എസ് ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു. കാസര്‍കോട് മണ്ഡലത്തിലെ എട്ട് തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് ശിഹാബ് തങ്ങള്‍ തൊഴില്‍ ദാന പദ്ധതിയില്‍ ഉള്‍പെടുത്തി എട്ട് ഓട്ടോ റിക്ഷ നല്‍കി മാതൃകാ പ്രവര്‍ത്തനം കാഴ്ച്ചവെച്ചിരുന്നു. കാസര്‍കോട് മണ്ഡലത്തിന്റെ കീഴിലുള്ള കെ.എം.സി.സി പഞ്ചായത്ത് കമ്മിറ്റികളായ ചെങ്കള, ബദിയടുക്ക, മൊഗ്രാല്‍ പുത്തൂര്‍, കാറഡുക്ക എന്നീ കമ്മിറ്റികളും പ്രവര്‍ത്തന രംഗത്ത് സജീവമാണ്. ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന 'ഹദിയ' ജീവകാരുണ്യ പദ്ധതികളുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു.
Keywords :kmcc-hadiya-dubai kasaragod kmcc constituency
Tags

Post a Comment

0 Comments

Top Post Ad

Below Post Ad