Type Here to Get Search Results !

Bottom Ad

ദ്രാവിഡ് അണ്ടർ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകനാകും

ന്യൂഡൽഹി : (www.evisionnews.in)മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് അണ്ടർ 19, ഇന്ത്യ എ ഗ്രൂപ്പുകളുടെ പരിശീലകനായേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് ദ്രാവിഡും ബിസിസിഐയും തമ്മിൽ ധാരണയായിട്ടുണ്ടെന്നാണ് വിവരങ്ങൾ. യുവതാരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ദ്രാവിഡ് താത്പര്യം പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ട്. സഞ്ജു സാംസൺ, അജിങ്ക്യ രഹാനെ എന്നിവരുടെ കരിയറുകളിൽ നിർണായക സ്വാധീനം ചെലുത്തിയതാണ് ദ്രാവിഡിലേക്ക് തിരിയാൻ ബിസിസിഐയെ പ്രേരിപ്പിച്ചിരിക്കുന്നത്.
ദ്രാവിഡിന്‍റെ സേവനം ടീം ഇന്ത്യക്ക് ആവശ്യമാണെന്നും ഉചിതമായ സമയത്ത് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂർ പറഞ്ഞു.
എന്നാൽ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണിഷ്‌ടപ്പെടുന്നതെന്ന് ദ്രാവിഡ് അറിയിച്ചതോടെയാണ് അണ്ടർ 19, ഇന്ത്യ എ ‌ടീം എന്നിവയുടെ ചുമതല ദ്രാവിഡിനെ ഏൽപ്പിച്ചതെന്നാണ് വിവരം.
നേരത്തേ ബിസിസിഐയുടെ ഉപദേശക സമിതിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ദ്രാവിഡ് എത്തിയില്ല. തുടർന്ന് ദ്രാവിഡ് ഇന്ത്യൻ ടീമിന്‍റെ പരിശീലകനാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
 
keywords:sports-news-rahul-dravid-indina-team-under19-coach
Tags

Post a Comment

0 Comments

Top Post Ad

Below Post Ad