Type Here to Get Search Results !

Bottom Ad

ഒളിച്ചോട്ടം പേടിച്ച് 19കാരിയെ അച്ഛന്‍ ഇരുമ്പ് ചങ്ങലയില്‍ പൂട്ടിയിട്ടു

വഡോദര (www.evisionnews.in): മകള്‍ ഒളിച്ചോടാതിരിക്കാന്‍ പിതാവ് ഇരുമ്പ് ചങ്ങല കൊണ്ട് കെട്ടിയിട്ടു. ഗുജറാത്തിലെ ഛോട്ടാ ഉദേപ്പൂര്‍ ജില്ലയിലെ സിമോള്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ആദിവാസി മേഖലയാണ് ഇത്. പെണ്‍കുട്ടിയുടെ അച്ഛനായ വസന്ത്ഭായ് രത്‌വയെ അറസ്റ്റ് ചെയ്തു. കാമുകന്റെ കൂടെ ഒളിച്ചോടുന്നത് തടയാന്‍ വേണ്ടിയാണ് വസന്ത്ഭായ് രത്‌വ 19 കാരിയായ മകളെ ചങ്ങലക്കിട്ടത്. 

പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. മാത്രമല്ല, പെണ്‍കുട്ടിയെ വീട്ടുകാര്‍ മറ്റൊരാള്‍ വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസമായിരുന്നു വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞിട്ടും പെണ്‍കുട്ടി സ്വന്തം വീട്ടില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചിരുന്നു. 

ബന്ധുക്കള്‍ സമീപത്തെ ഗ്രാമത്തില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തി കൊണ്ടുവരികയായിരുന്നു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് വസന്ത്ഭായ് രത്‌വ മകളെ ചങ്ങലയിട്ട് പൂട്ടിയത്. അഭയം വനിതാ ഹെല്‍പ്‌ലൈന്‍ നമ്പറില്‍ പ്രാദേശിക സാമൂഹിക പ്രവര്‍ത്തകന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ രംഗത്തെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഗ്രാമവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ പോലിസ് ഇടപെടേണ്ടി വന്നു. പെണ്‍കുട്ടിയെ പൂട്ടിയിട്ട അച്ഛന്‍ വസന്ത്ഭായ് രത്‌വയ്‌ക്കെതിരെ പോലിസ് കേസെടുത്തു.



Keywords: vadothara-marriage-news-father-put-with-chain-help-police-




Tags

Post a Comment

0 Comments

Top Post Ad

Below Post Ad