ടെമുക്കോ:(www.evisionnews.in) കോപ്പ അമേരിക്ക ഫുട്ബോളില്‍ ബ്രസീലിന് ജയത്തോടെ തുടക്കം. പെറുവിനോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്രസീല്‍ വിജയിച്ചത്. നെയ്മറും ഡഗ്ലസ് കോസ്റ്റയുമാണ് ബ്രസീലിന് വേണ്ടി ഗോള്‍ നേടിയത്.
തുടക്കത്തില്‍ തന്നെ പെറു ബ്രസീലിനെ ഞെട്ടിച്ച് ആദ്യ ഗോളടിച്ചു. പ്രതിരോധത്തില്‍ ഡേവിഡ് ലൂയിസിന് പറ്റിയ പിഴവ് മുതലെടുത്ത് കിസ്റ്റ്യന്‍ കുയേവ പന്ത് വലയിലാക്കി. മൂന്നാം മിനിറ്റില്‍ തന്നെ വലകുലുക്കി ഞെട്ടിച്ച പെറുവിന് രണ്ട് മിനിറ്റികം ഡാനി ആല്‍വ്സിന്‍റെ സഹായത്തോടെ ക്യാപ്റ്റന്‍ നെയ്മര്‍ മറുപടി നല്‍കി.
ഇരു ടീമും ആവേശത്തില്‍ തുടര്‍ന്നതോടെ കൂടുതല്‍ സമയവും കളി പെനാല്‍റ്റി ബോക്സിനെ ചുറ്റിപ്പറ്റിയായി. ഫ്രീ കിക്ക് ലൈന്‍ മായ്ച്ചതിന് നെയ്മര്‍ക്ക് മഞ്ഞക്കാര്‍ഡ് കിട്ടിയതോടെ ഒന്നാം പകുതി കഴിഞ്ഞു.
രണ്ടാം പകുതിയിലും നെയ്മര്‍ മുന്നേറ്റം നടത്തി. 75 ാം മിനിറ്റില്‍ കിട്ടിയ സുവര്‍ണാവസരം കോസ്റ്റ പാഴാക്കി. 90ാം മിനിറ്റിലെ നെയ്മറുടെ ശ്രമവും പാഴായി. പക്ഷെ കളി തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ നെയ്മര്‍കോസ്റ്റ സഖ്യം ആരാധകരുടെ മനം നിറച്ചു. ഇഞ്ച്വറി ടൈമിന്‍റെ രണ്ടാം മിനിറ്റില്‍ കോസ്റ്റ വിജയഗോള്‍ വീഴ്ത്തി.
keywords:copa-football-brazil-neymar-peru

Post a Comment
0 Comments