Type Here to Get Search Results !

Bottom Ad

വിലനിയന്ത്രണം: 29ന് ഹോട്ടലുകള്‍ അടച്ചിടും

കൊച്ചി (www.evisionnews.in): ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജൂണ്‍ 29ന് ഹോട്ടലുകള്‍ അടച്ചിട്ട് സെക്രട്ടറിയേറ്റിന് മുമ്പില്‍ ധര്‍ണ നടത്താന്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ തീരുമാനിച്ചു. വിപണിയില്‍ വില കുറയ്ക്കാനോ നിയന്ത്രിക്കാനോ കഴിയാതെ ഹോട്ടലുകള്‍ക്കെതിരെ മാത്രം നടപടി സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.

അരിയുടെയും പലവ്യഞ്ജനങ്ങളുടെയും വില കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഹോട്ടല്‍ ഭക്ഷണത്തിന്റെ വില മാത്രം ഏകീകരിക്കുന്നത് അംഗീകരിക്കില്ല. വിലനിയന്ത്രണത്തില്‍ നിന്ന് നക്ഷത്ര ഹോട്ടലുകള്‍, മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കെ.ടി.ഡി.സി ഭക്ഷണശാലകള്‍, കാന്റീനുകള്‍ എന്നിവയെ ഒഴിവാക്കുന്നത് വിവേചനമാണ്. തട്ടുകടകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറുമല്ല.

നിയമനിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അനിശ്ചിത കാലത്തേക്ക് ഹോട്ടലുകള്‍ അടച്ചിടുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മോഹന്‍, ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി ഹാജി എന്നിവര്‍ പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വില നിശ്ചയിക്കാന്‍ ഹോട്ടലുകള്‍ക്കാണ് അവകാശമെന്നും അവര്‍ പറഞ്ഞു.



Keywords: Kochi-news-hotel-closed-general-news

Tags

Post a Comment

0 Comments

Top Post Ad

Below Post Ad