ചെർക്കള :(www.evisionnews.in)ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി വിജയരഥം പദ്ധതിയിൽ ഉൾപ്പെടുത്തി. എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ നിർദ്ദനരായ മുതിർന്ന കുട്ടികൾക്ക് പഠനോപകരണ കിറ്റ് നൽകി. പഞ്ചായത്ത് ലീഗ് ഓഫീസിൽ നടന്ന പരിപാടി മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് ട്രഷറർ കടവത്ത് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ബി.അബ്ദുള്ള ഹാജി കിറ്റ് എം.എസ്.എഫ് പഞ്ചായത്ത് ഭാരവാഹികൾക്ക് കൈമാറി കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ്, എം.എസ്.എഫ് ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കൾ പങ്കെടുത്തു.എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് തബ്ഷീർ സന്തോഷ് നഗർ അദ്ധ്യക്ഷനായ ചടങ്ങിന് ജനറൽ സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട സ്വാഗതവും, ട്രഷറർ സുഫൈദ് ചെർക്കള നന്ദിയും പറഞ്ഞു.
Keywords : Msf Chengala Panchayat-Kaithang 2015-Dubai KMCC-school kit

Post a Comment
0 Comments