Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് തെക്കിൽ പെരുമ്പള പഞ്ചായത്ത് പുതിയ ഭാരവാഹികൾ

evisionnews


കോളിയടുക്കം :(www.evisionnews.in)  തെക്കിൽ പെരുമ്പള പഞ്ചായത്ത് പുതിയ രൂപികരണത്തിന് അടിസ്ഥാനത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ടായി ഹുസൈനാർ തെക്കിലിനെയും ജനറൽ സെക്രട്ടറിയായി ടി.ഡി.കബീറിനെയും ട്രഷററായി എം.എ.അഹമദ് ഹാജിയെയും കോളിയടുക്കയിൽ നടന്ന കൗൺസിൽ യോഗം തെരെഞ്ഞെടുത്തു.അബ്ബാസ് ബന്താട്, ഹമീദ് കുതിരിൽ, ടി.പി.അഷ്റഫ് വൈസ് പ്രസിഡണ്ടുമാരായും അഹമദലി മൂടംബയൽ, അബൂബക്കർ കണ്ടത്തിൽ, മാഹിൻ ബെണ്ടിച്ചാൽ സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു. ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസഡണ്ട് ടി.പി.ഉമ്മർ കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.ശാഫി ഹാജി കട്ടക്കാൽ,ഹാജി അബ്ദുള്ള ഹുസൈൻ, അബ്ദുള്ള കുഞ്ഞി കിഴൂർ, ഹുസൈനാർ തെക്കിൽ,ടി.ഡി.കബീർ,അൻവർ കോളിയടുക്കം,റൗഫ് ബായിക്കര,അബൂബക്കർ കടാങ്കോട്,ശംസുദ്ധീൻ തെക്കിൽ,എം.എ.അഹമദ് ഹാജി,അബൂബക്കർ കണ്ടത്തിൽ,ടി.ഡി.ഹസൻ ബസരി,എന്നിവർ പ്രസംഗിച്ചു.ഉദുമ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മുഹമ്മദ് പാഷ കാപ്പിൽ റിട്ടേണിംഗ് ഓഫീസറായി യോഗം നിയന്ത്രിച്ചു.

Keywords :muslim league-thekkil perumbala







Post a Comment

0 Comments

Top Post Ad

Below Post Ad