Type Here to Get Search Results !

Bottom Ad

കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു: വന്‍ ദുരന്തം ഒഴിവായി

മഞ്ചേശ്വരം (www.evisionnews.in): കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. കാറിലുണ്ടായിരുന്ന മംഗലാപുരം സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് മഞ്ചേശ്വരം കറോഡ ദേശീയ പാതയിലാണ് സംഭവം. 
ഉപ്പളയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന മാരുതി സെന്‍ കാറാണ് നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ്‍ കാറിന്‍ മുകളിലേക്ക് ഒടിഞ്ഞുവീണു. തല്‍സമയം വൈദ്യുതി പ്രവാഹം നിലച്ചത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി. കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.



keywords: Kasaragod-news-manjesher-car-post-karode-national-highway-manglore

Post a Comment

0 Comments

Top Post Ad

Below Post Ad