Type Here to Get Search Results !

Bottom Ad

ബേഡകത്ത് സി പി എമ്മില്‍ വീണ്ടും വിഭാഗീയപ്രശ്‌നങ്ങള്‍ തലപൊക്കുന്നു.

evisionnews

കുറ്റിക്കോല്‍ (www.evisionnews.in) പാര്‍ട്ടിനേതൃത്വത്തിന് കടുത്ത തലവേദന സൃഷ്ടിച്ചുകൊണ്ട് ബേഡകത്ത് സി പി എമ്മില്‍ വീണ്ടും വിഭാഗീയപ്രശ്‌നങ്ങള്‍ തലപൊക്കുന്നു. ബേഡകം കുറ്റിക്കോലില്‍ സി പി എം വിമതവിഭാഗത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ നെരൂദ വായനശാലയ്ക്ക് എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ചുലക്ഷം രൂപ തിരിച്ചുപിടിച്ച നടപടിയാണ് കുറച്ചുകാലമായി ഉറങ്ങിക്കിടക്കുകയായിരുന്ന വിഭാഗീയപ്രശ്‌നങ്ങള്‍ വീണ്ടും സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ കാരണം.
നെരൂദ വായനശാലയ്ക്ക് അനുവദിച്ച പണം തിരിച്ചുപിടിച്ചതിനെതിരെ കഴിഞ്ഞ ദിവസം ബ്രാഞ്ച് സെക്രട്ടറിമാരും മെമ്പര്‍മാരും പങ്കെടുത്ത പ്ര്കടനം നടന്നത് സി പി എം ജില്ലാനേതൃത്വത്തെയും പ്രാദേശികനേതൃത്വത്തെയും അമ്പരപ്പിച്ചിരിക്കുകയാണ്. രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും 14 സി പി എം അംഗങ്ങളും അടക്കം നാല്‍പ്പതില്‍പരം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം ഔദ്യോഗികവിഭാഗത്തിനുള്ള വെല്ലുവിളിയായി മാറി. സി പി എം ബേഡകം ഏരിയാസെക്രട്ടറിയായി സി ബാലനെ തിരഞ്ഞെടുത്തതിനെതിരെയും ഇതിന്റെ പേരില്‍ അച്ചടക്ക നടപടിയെടുത്തതിനെതിരെയും ഇതിന് മുമ്പ് നടന്ന പ്രകടനങ്ങളെക്കാള്‍ ശക്തമായ പ്രതിഷേധമാണ് കഴിഞ്ഞദിവസമുണ്ടായത്. സി പി എം മുന്‍ ഏരിയാകമ്മിറ്റി അംഗവും നിലവില്‍ അ്ത്തിത്തോട്ടടുക്കം ബ്രാഞ്ച് സെക്രട്ടറിയുമായ എം ആര്‍ സുകുമാരന്‍, കുറ്റിക്കോല്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി വി അമ്പു, പാര്‍ട്ടി അംഗം പി വേണു എന്നിവരാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. ഫണ്ട് പിന്‍വലിച്ചതിന് പിന്നില്‍ ഏരിയാനേതൃത്വമാണെന്നാണ് ഇവരുടെ ആരോപണം. തിരിച്ചുപിടിച്ച പണം വീണ്ടും നല്‍കാത്ത പക്ഷം കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ഫണ്ട്് പ്രശ്‌നം രൂക്ഷമായതോടെ സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഗ്രന്ഥാലയം പ്രവര്‍ത്തകരുടെ യോഗം വിളിച്ചുചേര്‍ത്തുവെങ്കിലും അവര്‍ യോഗം ബഹിഷ്‌ക്കരിക്കുകയാണുണ്ടായത്.

keywords: bedakam-cpm-divedent

Post a Comment

0 Comments

Top Post Ad

Below Post Ad