Type Here to Get Search Results !

Bottom Ad

പണം കൈക്കലാക്കാന്‍ മോഷ്ടാവ് നഗരസഭാകൗണ്‍സിലറുടെ ബൈക്ക് കടത്തി

evisionnews

കാഞ്ഞങ്ങാട് : (www.evisionnews.in)ബാങ്കില്‍ നിന്നെടുത്ത് സ്‌കൂട്ടറില്‍ സൂക്ഷിച്ച പണം തട്ടാന്‍ മോഷ്ടാവ് നഗരസഭാകൗണ്‍സിലറുടെ സ്‌കൂട്ടറുമായി കടന്നു. സ്‌കൂട്ടര്‍ പിന്നീട് ഒളിപ്പിച്ചുവെച്ച നിലയില്‍ മറ്റൊരു സ്ഥലത്ത് കണ്ടെത്തി.
കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ കൂളിയങ്കാലി ലെ ടി.അബൂബക്കര്‍ ഹാജി (63)യുടെ സ്‌കൂട്ടറും പണവുമാണ് കുറച്ച് സമയത്തേ ക്ക് മോഷണം പോയത്.
അബൂബക്കര്‍ ഹാജി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്്കാഞ്ഞങ്ങാട് മെയിന്‍ റോ ഡില്‍ പ്രവര്‍ത്തിക്കുന്ന കോ ര്‍പ്പറേഷന്‍ ബാങ്കില്‍ നിന്നും 35000 രൂപയെടുത്തു.
ഇത് പുറത്തുവെച്ചിരുന്ന സ്‌കൂട്ടറിന്റെ ബോക്‌സില്‍ വെ ച്ച് സമീപത്തെ കടയില്‍ പോ യി മടങ്ങി വരുമ്പോഴേ ക്കും സ്‌കൂട്ടര്‍ അപ്രത്യക്ഷമായി. ഉടന്‍ തന്നെ അബൂബക്കര്‍ ഹാജി സംഭവം ഹൊ സ്ദുര്‍ഗ് പോലീസില്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി കോ ര്‍പ്പറേഷന്‍ ബാങ്കിന് സമീപ ത്തും പ്രധാന നിരത്തുകളി ലും അന്വേഷണം തുടങ്ങി. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കോര്‍പ്പറേഷന്‍ ബാങ്കിന്റെ കുറച്ചകലെ ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് സ്‌കൂട്ടര്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്നും പണം നഷ്ടപ്പെട്ടിരുന്നില്ല. സം ഭവ സ്ഥലത്ത് നിന്നും സ്‌കൂ ട്ടര്‍ സ്റ്റാര്‍ട്ടാക്കാതെ തള്ളിമാറ്റി മറ്റൊരു സ്ഥലത്തെത്തിക്കുകയാണുണ്ടായത്.. പട്ടണത്തില്‍ വെച്ച് പട്ടാപ്പകല്‍ സ് കൂട്ടറിന്റെ ബോക്‌സ് പൊളിച്ചാല്‍ മറ്റാരെങ്കിലും ശ്രദ്ധിക്കുമെന്ന് കരുതി സ്‌കൂട്ടര്‍ ഒളിപ്പിച്ചുവെച്ചതാണെന്ന് സംശയി ക്കുന്നു.
റംസാന്‍ മാസം പ്രമാണിച്ച് ബാങ്കില്‍ നിന്ന് വാങ്ങിയ 35000 ന്റെ പുതിയ നോട്ടുകളാണ് അബൂബക്കര്‍ ഹാജി സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്നത്. ബാങ്കുകളുടെ പരിസരത്ത് ബാങ്കില്‍ നിന്നും ഇറങ്ങുന്നവരെ നിരീക്ഷിക്കാന്‍ മോഷ്ടാക്കള്‍ കാത്തുനി ല്‍ ക്കുന്നുണ്ടെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

keywords : khangad-handle-money-bank-counciler-bike-mis

Post a Comment

0 Comments

Top Post Ad

Below Post Ad