Type Here to Get Search Results !

Bottom Ad

പന്ത്‌ കടിച്ചെടുത്തു കൊണ്ട് നായ പോയി; കളിക്കാര്‍ നായയുടെ ഉടമയെ വെട്ടിക്കൊന്നു

മുംബൈ: (www.evisionnews.in) ക്രിക്കറ്റ്‌ കളിച്ച്‌ കൊണ്ടിരിക്കെ നായ പന്ത്‌ കടിച്ചോണ്ട്‌ പോയതില്‍ കുപിതരായ കളിക്കാര്‍ നായയുടെ ഉടമയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. ഞായറാഴ്‌ചയാണ്‌ സംഭവം നടന്നത്. മുംബൈ സ്വദേശിയായ അനില്‍ പാണ്ടെയാണ് കൊല്ലപ്പെട്ടത്. പ്രതികളെ പൊലീസ്‌ പിടികൂടി. ഇവര്‍ കുറ്റം സമ്മതിച്ചതായും പൊലീസ്‌ അറിയിച്ചു.

അനില്‍ പാണ്ടെയെയുടെ സമീപത്തുള്ള മൈതാനത്ത്‌ ക്രിക്കറ്റ്‌ കളിക്കുകയായിരുന്നു പ്രതികള്‍. ഈ സമയം അനിലിന്റെ നായ മൈതാനത്ത് എത്തുകയും പന്ത്‌ കടിച്ചെടുത്തോണ്ട് പോകുകയുമായിരുന്നു. കളികാര്‍ നായയുടെ പിന്നാലെ പന്തിനായി ഓടിയെങ്കിലും പന്ത്‌ ലഭിച്ചില്ല. കൂടാതെ ഒരാള്‍ക്ക് നായുടെ കടിയും ഏല്‍ക്കേണ്ടി വന്നു.

സംഘത്തിലെ ഒരാള്‍ക്ക് നായയുടെ കടി ഏറ്റതോടെ കുപിതരായ കളിക്കാര്‍ അനിലിന്റെ വീട്ടിലെത്തി വഴക്ക് ഉണ്ടാക്കുകയും തുടര്‍ന്ന് കത്തിയും വാളുകളും ഉപയോഗിച്ച്‌ വെട്ടുകയും കുത്തുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ അനിലിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയുമായിരുന്നു. പ്രതികളായ 13 പേരെയും പൊലീസ്‌ പിടികൂടി.



keywords: ball-dog-owner-killed 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad