ബോവിക്കാനം : (www.evisionnews.in) കാസര്‍കോട് ബഫേ സപ്ലൈ വര്‍ക്കേസിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ ട്രയങ്കിള്‍ ഫൈറ്റേര്‍സ് ജേതാക്കളായി. ഫൈനലില്‍ ട്രയങ്കില്‍ ബഫേ സപ്ലൈ ടീമിനെ പരാജയപ്പെടുത്തിയാണ് ഫൈറ്റേര്‍സ് ജേതാക്കളായത്. വാര്‍ഷികഘോഷ സമാപന സമ്മേളനംജില്ല ജനകീയ നീതി വേദി ജനറല്‍ സെക്രട്ടറി റഹ്മാന്‍ തെരുവത്ത് ഉദ്ഘാടനം ചെയ്തു. വര്‍ക്കേര്‍സ് യൂണിയന്‍ പ്രസിഡന്റ് ജസാര്‍ പൊവ്വല്‍ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ രക്ഷാധികാരി എബി റഫീഖ് സ്വാഗതവും അഷ്‌റഫ് പിഎ നന്ദിയും പറഞ്ഞു ടൂര്‍ണ്ണമെന്റ വിജയികള്‍ക്കുളള ഉപഹാര വിതരണം ദേശീയ കായിക വേദി വൈസ് പ്രസിഡന്റ് ഉസ്മാന്‍ കടവത്ത് നിര്‍വ്വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ യൂനൂസ് തളങ്കര സംബന്ധിച്ചു.
keywords: bafe-supply-premier-league-champion
.

Post a Comment
0 Comments