കാസര്‍കോട് (www.evisionnews.in): വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി തലക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. തടയാനെത്തി മറ്റു രണ്ടുപേര്‍ക്കും മര്‍ദ്ദനമേറ്റു. കൊല്ലമ്പാടിയിലെ ഷംഹു മുനീബി(20) നെയാണ് മര്‍ദ്ദിച്ചത്. അക്രമം തടയുന്നതിനിടെ കൊല്ലമ്പാടിയിലെ എ.എച്ച് ഷാഹിന്‍ (20), പി.എ അബ്ദുല്‍ റഹ്മാന്‍ (24) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മൂവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 11 മണിയോടെ തെരുവത്തെ പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് ബന്ധുവീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് മര്‍ദ്ദനം. ഇന്നോവ കാറിലെത്തിയ സംഘം ബലമായി കാറില്‍ കയറ്റി തളങ്കര ഹാര്‍ബറിന് സമീപത്തെ റെയില്‍വേ പാലത്തിന് മുന്നിലെത്തിയപ്പോള്‍ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ. ഇതിനിടെ ശബ്ദം കേട്ടെത്തിയ ഷാഹിനും അബ്ദുല്‍റഹ്മാനെയും സംഘം മര്‍ദ്ദിച്ചു. നാട് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്നാണ് മുനീബ് പറയുന്നത്.
Keywords: Kasaragod-news-house-attack-shamhu-mueeb-car-kidnapp

Post a Comment
0 Comments