കുമ്പള (www.evisionnews.in): വീട്ടുകാര്‍ക്ക് കത്തെഴുതി വെച്ച് കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ നാടുവിട്ടതായി പരാതി. മുള്ളേരിയ വെള്ളിപ്പാടിയിലെ അബ്ദുല്‍കരീമിന്റെ മകന്‍ നൗഷാദ് (16), കുമ്പള പെര്‍വാഡിലെ മുഹമ്മദ് ഹനീഫയുടെ മകന്‍ മുര്‍ഷാദ്(17), ആരിക്കാടി കോട്ടയുടെ സമീപത്തെ മുഹമ്മദ് ഹനീഫയുടെ മകന്‍ മുഹമ്മദ് ഇര്‍ഷാദ്(17), കുമ്പള ബദരിയ നഗറിലെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഫയാസ്(16), ആരിക്കാടി ക്വാട്ടേഴ്‌സിലെ യോഗേഷിന്റെ മകന്‍ ജിതേഷ്(16) എന്നിവരെയാണ് കാണാതായത്.
ശനിയാഴ്ച സ്‌പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ കുട്ടികള്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് സ്‌കൂളില്‍ അന്വേഷിച്ചപ്പോഴാണ് നാടുവിട്ടതായി അറിയുന്നത്. തുടര്‍ന്നു അന്വേഷിക്കുന്നതിനിടെ ഇര്‍ഷാദിന്റെ വീട്ടില്‍ നിന്നും ഒരു കത്ത് കണ്ടെത്തി. തങ്ങളെ അന്വേഷിക്കേണ്ടെന്നും തിരിച്ചുവരുമെന്നുമാണ് കത്തിലെഴുതി വെച്ചിരുന്നത്. ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ കുമ്പള പോലീസില്‍ പരാതി നല്‍കി.
Keywords: Kasaragod-news-kumbla-missing-police-case-regd-students-school

Post a Comment
0 Comments