Type Here to Get Search Results !

Bottom Ad

കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു


ചിത്താരി (www.evisionnews.in): കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു. സൗത്ത് ചിത്താരി മാട്ടുമ്മല്‍ ഹൗസില്‍ ഹസൈനാറിന്റെ മകന്‍ സാബിത്ത് (17) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.45ന് ചിത്താരി വി.പി. റോഡ് ജംഗ്ഷന് സമീപമാണ് അപകടം. 

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സാബിത്തിനെ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ സാബിത്ത് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് സാബിത്ത്.


Keywords: Kasaragod-kanhangad-news-chithari-news-car-and-bike-accident

Post a Comment

0 Comments

Top Post Ad

Below Post Ad