Type Here to Get Search Results !

Bottom Ad

എരിയാലില്‍ റാങ്ക് ജേതാക്കള്‍ക്ക് പൗര സ്വീകരണവും സ്വര്‍ണ്ണ മെഡല്‍ വിതരണവും 5ന്

എരിയാല്‍: (www.evisionnews.in) എരിയാലിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് ജേതാക്കളായ അഹമ്മദ് നജാദ് ഹുസൈന്‍, മുഹമ്മദ് സജ്ജാദ് ഹുസൈന്‍ എന്നിവര്‍ക്ക് ഇ വൈ സി സി എരിയാലിന്റെ ആഭിമുഖ്യത്തില്‍ 2015 ജൂണ്‍ 5ന് വെള്ളിയാഴ്ച്ച വൈകുന്നേരം 7മണിക്ക് എരിയാല്‍ ടൗണില്‍ വെച്ച് പൗര സ്വീകരണവും സ്വര്‍ണ്ണ മെഡല്‍ വിതരണവും നടത്തും. ജില്ലാ പോലീസ് മേധാവി ഡൊ എ ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും. അസീസ് കടപ്പുറം അധ്യക്ഷത വഹിക്കും. സാമൂഹ്യ സാംസ്‌കാരിക മത രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ചടങ്ങില്‍ എരിയാല്‍ പ്രദേശത്ത് നിന്ന് എസ് എസ് എല്‍ സി, +2 പരീക്ഷകളില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്തികള്‍ക്ക് ഉപഹാരവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കുന്നു.

Keywords: Kasaragod-eriyal-eycc-eriyal

Post a Comment

0 Comments

Top Post Ad

Below Post Ad