രാജപുരം (www.evisionnews.in): റോഡ് പ്രശ്‌നവുമായി ബന്ധപ്പെട്ട് കള്ളാറില്‍ സിപി.എം-കോണ്‍ഗ്രസ് സംഘര്‍ഷം. സംഘട്ടനത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകരായ കള്ളാര്‍ ഉള്ളാട്ടില്‍ മാത്യു(42), കോണ്‍ഗ്രസ് മണ്ഡലം ട്രഷറര്‍ വടക്കേമുറി ചാക്കോ, മകന്‍ സന്തോഷ്, പ്ലാന്തോട്ടം ഷാജി, സുധീര്‍, എബ്രഹാം എന്നിവര്‍ക്കാണ് പരിക്ക്.
മാത്യുവിന്റെ വീടിന് സമീപത്തെ കോട്ടക്കണ്ടംനീലിമല റോഡിന്റെ ഒരു വശത്ത് വെള്ളംകെട്ടിക്കിടക്കുന്നതിനാല്‍ ഇത് ഒഴുക്കാന്‍ ചാക്കോയും കുടെയുള്ളവരും ചാല് കീറിയിരുന്നു. ഇതേചൊല്ലി വാക്കേറ്റം കയ്യാങ്കളിയിലെത്തുകയായിരുന്നു.
Keywords: Kasaragod-rajapuram-cpm-road-news-

Post a Comment
0 Comments