Type Here to Get Search Results !

Bottom Ad

ഷാഹുല്‍ഹമീദ് വധം: ഒരാള്‍ കൂടി റിമാണ്ടില്‍

ഉദുമ: (www.evisionnews.in)ചിത്താരി മുക്കൂട് സ്വദേശിയും കണ്ണംകുളത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായിരുന്ന ഷാഹുല്‍ ഹമീദി(28)നെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി റിമാണ്ടിലായി. ഉദുമ പാക്യാരയിലെ ഷിഹാബി(22)നെയാണ് ഇന്നലെ ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രേമന്‍ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ നേരത്തെ ഇര്‍ഷാദ്, റയീസ് എന്നിവര്‍ പിടിയിലായിരുന്നു. 

മെയ് 11ന് പുലര്‍ച്ചെ 1 മണിയോടെയാണ് ബന്ധുവിന്റെ മരണവിവരമറിഞ്ഞ് സഹോദരനൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് ഷാഹുല്‍ ഹമീദിനെ അക്രമിച്ച് കൊലപ്പെടുത്തിയത്. ബൈക്കോടിച്ചിരുന്ന സഹോദരന്‍ ബാദുഷക്ക് പരിക്കേറ്റിരുന്നു. മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബാദുഷ കഴിഞ്ഞദിവസമാണ് ആസ്പത്രി വിട്ടത്. നേരത്തെ അറസ്റ്റിലായ രണ്ട് പ്രതികളെ ബാദുഷക്ക് മുമ്പിലാണ് തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയത്. കേസില്‍ മൂന്നുപേരാണ് ഇതുവരെ പിടിയിലായത്. 



keywords :uduma-police-shahul-hameed-murder-chithri-kill

Post a Comment

0 Comments

Top Post Ad

Below Post Ad