Type Here to Get Search Results !

Bottom Ad

ദൈവപ്രീതിക്കായി ബാലന്റെ കഴുത്തറുത്ത മന്ത്രിവാദിയെ തല്ലിക്കൊന്നു

ഗുവഹാത്തി:(www.evisionnewsin)ദൈവപ്രീതിക്കായി ബാലന്റെ കഴുത്തറുത്ത് കൊന്ന മന്ത്രിവാദിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. അസമിലെ സൊനിത്പൂര്‍ ജില്ലയിലെ താരാജുലിയിലുള്ള തെയിലത്തോട്ടത്തിലാണ് സംഭവം.
തോട്ടത്തിന് സമീപമുള്ള ക്ഷേത്രത്തില്‍ വെച്ചാണ് മന്ത്രവാദി ബാലന്റെ കഴുത്തറുത്തത്. ബാലനെ കാണാതായതിനെ തുടര്‍ന്ന് തോട്ടം തൊഴിലാളികളായ അച്ഛനും അമ്മയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.

ബലിക്ക് ദൃക്‌സാക്ഷികളായവരാണ് മന്ത്രവാദിയായ നാനു മിര്‍ദയാണ് അരുംകൊല നടത്തിയതെന്ന് വെളിപ്പെടുത്തിയത്. കോപാകുലരായ നാട്ടുകാര്‍ മന്ത്രിവാദിയെ തല്ലിക്കൊന്നു.

സംഭവം അസം നിയമസഭയെ പിടിച്ചുകുലുക്കി. പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് പലതവണ സഭ നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

keywords : national-news-diven-love-kill-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad