Type Here to Get Search Results !

Bottom Ad

ഗോവിന്ദപൈ സ്മാരക സാംസ്‌ക്കാരിക കേന്ദ്രത്തിന് ശിലാസ്ഥാപനം നടത്തി.


evisionnews
കാസര്‍കോട് :(www.evisionnews.in)രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിക്കുന്ന സാംസ്‌ക്കാരിക കേന്ദ്രത്തിന് പി.ബി അബ്ദുള്‍ റസാഖ് എംഎല്‍എ ശിലാസ്ഥാപനം നടത്തി. കവിയുടെ ഭവനത്തോടനുബന്ധിച്ചാണ് സാംസ്‌ക്കാരിക കേന്ദ്രം നിര്‍മ്മിക്കുന്നത്. മഞ്ചേശ്വരം എംഎല്‍എ യുടെ ഫണ്ടില്‍ നിന്നും 18 ലക്ഷം രൂപ കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കും. ഗിളിവിണ്ടു പദ്ധതിയുടെ ഭാഗമായാണ് സാംസ്‌ക്കാരിക കേന്ദ്രം വിഭാവനം ചെയ്തത്. കവിയുടെ ഭവനത്തില്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ കര്‍ണ്ണാടക എംപി വീരപ്പമൊയ്‌ലി, ഗോവിന്ദപൈ കമ്മിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.എസ് മുഹമ്മദ് സഗീര്‍ , കമ്മിറ്റി സെക്രട്ടറിയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ കെ.ടി ശേഖര്‍, ട്രഷര്‍അശ്വിന്‍ കുമാര്‍, മഞ്ചേശ്വരം തഹസില്‍ദാര്‍ ശശിധര ഷെട്ടി, ട്രസ്റ്റ് ചെയര്‍മാന്‍ ഡി.കെ ചൗട്ട, ട്രസ്റ്റ് ട്രഷറര്‍ വി.വി കക്കില്ലായ, പദ്ധതി നോഡല്‍ ഓഫീസര്‍ സത്യനാരായണ തന്ത്രി, ട്രസ്റ്റ് അംഗങ്ങളായ എം.ജെ കിണി ,തേജോമയ, സുഭാഷ് ചന്ദ്ര് കണ്വതീര്‍ത്ഥ, കെ.ആര്‍. ജയാനന്ദ്, നിര്‍മിതികേന്ദ്ര എഞ്ചിനീയര്‍ സുന്ദരേശന്‍, സെക്രട്ടറി തോമസ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

keywords : kasargod-govinda-pai-college-memorial-center-stone-lying-

Post a Comment

0 Comments

Top Post Ad

Below Post Ad