കാസര്‍കോട് :(www.evsionnews.in)പെരിയ വില്ലേജിലെ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹോസ്ദുര്‍ഗ്ഗ് തഹസില്‍ദാരെ ചുമതലപ്പെടുത്താന്‍ ജില്ലാതല വിജിലന്‍സ് കമ്മിറ്റിയോഗം തീരുമാനിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ പെരിയ വില്ലേജില്‍ റീസര്‍വ്വെയോ വിശദമായ സര്‍വ്വെയോ നടത്തുന്നതിന് നടപടി സ്വീകരിക്കും. സ്വകാര്യവ്യക്തികള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാറിലേക്ക് ഏറ്റെടുക്കുമെന്ന് എ ഡി എം പറഞ്ഞു.
കേന്ദ്ര സര്‍വ്വകലാശാലയുടെ പടന്നക്കാട് ക്യാമ്പസില്‍ നിന്നുളള മലിനജലം സമീപവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നുവെന്ന പരാതിയില്‍ ഒരു മാസത്തിനകം ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കുമ്പള ബദരിയ നഗറിലെ താഹിറയുടെ പരാതി പരിഗണിച്ച് മഞ്ചേശ്വരം താലൂക്ക് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റിയുടെ ആദ്യയോഗത്തില്‍ ഭൂമി പതിച്ച് കൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. വെള്ളരിക്കുണ്ട് താലൂക്ക് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി രൂപീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ഉച്ചക്കഞ്ഞിയ്ക്ക് ഫീസ് വാങ്ങുന്നതായുള്ള പരാതിയിലും ബേത്തൂര്‍പാറ എ യു പി സ്‌ക്കൂള്‍ ഭൂമിയുമായി ബന്ധപ്പെട്ട പരാതിയിലും ഡി ഡി ഇ യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പാണത്തൂര്‍ വഴി ജില്ലയിലേക്ക് മയക്കുമരുന്ന് ഒഴുകുന്നതായുളള പരാതിയില്‍ നടപടി പോലീസ് -എക്‌സൈസ് വകുപ്പുകള്‍ക്ക് കൈമാറി. മരത്തടികള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായുളള പരാതിയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചുകൊ ടുക്കുവാനുളള തീരുമാനത്തിനെതിരെ നല്‍കിയ പരാതിയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ വര്‍ഷം ഇതുവരെ 23 പരാതികള്‍ ലഭിച്ചു. 20 എണ്ണം തീര്‍പ്പാക്കി.
അഴിമതിക്കെതിരെ വിജിലന്റ് കേരള പ്രചരണ പരിപാടി ശക്തമാക്കിയിട്ടുണ്ട്. ംംം.്ശഴശഹമിസേലൃമഹമ.ശിഎന്ന വെബ്‌സൈറ്റിലൂടെ പരാതികള്‍ ബോധിപ്പിക്കാമെന്നും വിജിലന്റ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഴിമതിക്കെതിരെ കൈകോര്‍ക്കാന്‍ ഉദ്യോഗസ്ഥരും ജനങ്ങളും രംഗത്തുവരണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി വൈ എസ് പി .കെ.വി രഘുരാമന്‍, സി.ഐ മാരായ ഡോ. വി. ബാലകൃഷ്ണന്‍, പി. ബാലകൃഷ്ണന്‍ നായര്‍, അംഗങ്ങളായ റിട്ട. ആര്‍.ഡി.ഒ ഇ. ചന്ദ്രശേഖരന്‍ നായര്‍, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിജിലന്റ് കേരള പോസ്റ്റര്‍ പ്രചാരണം എ ഡി എം എച്ച്. ദിനേശന്‍ ഉദ്ഘാടനം ചെയ്തു.
keywords : kasaragod-periya-village-earth-land-en query-vigilance-committee
Post a Comment
0 Comments