Type Here to Get Search Results !

Bottom Ad

കൊലപാതകം: ബാബ രാംദേവിന്റെ സഹോദരന്‍ അറസ്റ്റില്‍

ദില്ലി:(www.evisionnews.in)യോഗ ഗുരു ബാബ രാദേവിന്റെ സഹോദരന്‍ രാം ഭാരതിനെ പോലീസ് അറസ്റ്റ് ചെയ്തു. രാംദേവിന്റെ പതഞ്ജലി ഫുഡ് പാര്‍ക്കില്‍ ഉണ്ടായ ബഹളത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. പദാര്‍ഥയിലെ ഫുഡ് പാര്‍ക്കില്‍ ട്രക്ക് യൂണിയനില്‍ പെട്ട ആള്‍ക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലാണ് തര്‍ക്കമുണ്ടായത്. തര്‍ക്കം കയ്യാങ്കളിയായതോടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. 
ഹരിദ്വാര്‍ സ്വദേശിയായ ബല്‍ബീര്‍ എന്ന 50 കാരനാണ് കൊല്ലപ്പെട്ടത്. ഇത് കൂടാതെ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് ഭാഗത്ത് നിന്നുള്ള ആളുകളുമുണ്ട് എന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത രാം ഭാരതിനെ പോലീസ് കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വെടിവെച്ച സുരക്ഷാ ഉദ്യോഗസ്ഥനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 
ഐ പി സി 302, 307, 147, 149, 504, 506, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാം ഭാരതിനെതിരെ കേസെടുത്തിരിക്കുന്നത് എന്ന് ഹരിദ്വാര്‍ പോലീസ് സൂപ്രണ്ട് സ്വീറ്റി സിംഗ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഹരിദ്വാറിന് പുറത്തുനിന്നും ട്രക്ക് ഡ്രൈവര്‍മാരെ കൊണ്ട് വന്ന് ഫുഡ് പാര്‍ക്കിലെ ജോലികള്‍ ചെയ്യുന്നു എന്നാരോപിച്ചാണ് സ്വദേശികളായ ട്രക്ക് ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി എത്തിയത്. യൂണിയന്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെയാണ് വെടിവെപ്പ് ഉണ്ടായതും ഒരാള്‍ കൊല്ലപ്പെട്ടതും.



keywords : dhilli-murder-attempt-baba-ramdev-brother-arrest



Tags

Post a Comment

0 Comments

Top Post Ad

Below Post Ad