പനാജി: (www.evisionnews.in)രാജ്യവ്യാപകമായി ബീഫ് നിരോധനം കൊണ്ടുവരണമെന്ന നിലപാടില്‍ നിന്ന് ബി.ജെ.പി പിന്‍മാറുന്നു. ജനവികാരമനുസരിച്ച് സംസ്ഥാന സര്‍ക്കാരുകളാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും ബി.ജെ.പി സര്‍ക്കാരിനു കീഴിലുള്ള സംസ്ഥാനങ്ങളില്‍ ബീഫ് നിരോധനം കൊണ്ടു വരുന്നതിനു മുമ്പ് ജനവികാരം കണക്കിലെടുക്കുമെന്നും രാജ്യവ്യാപകമായി ബീഫ് നിരോധിക്കുമെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു.
മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും ബി.ജെ.പി സര്‍ക്കാര്‍ ബീഫ് നിരോധിച്ചിരുന്നു. രാജ്യ വ്യാപകമായി ഇത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. അതേസമയം രാജ്യവ്യാപകമായി ബീഫ് നിരോധനം കൊണ്ടുവരുമെന്ന നിലപാട് പല ബി.ജെ.പി നേതാക്കളും പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിക്കുന്നതിനായി ബി.ജെ.പി സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നും. ജനവികാരമനുസരിച്ച് അതത് സര്‍ക്കാരുകള്‍ക്ക് അക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ബീഫ് കഴിക്കുന്നവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്ന മുക്താര്‍ അബ്ബാസ് നഖ് വിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ച്ചപ്പാടാണെന്നും താന്‍ പാര്‍ട്ടി പ്രസിഡന്റാണെന്നും ഈ വിഷയത്തില്‍ വ്യക്തിപരമായ അഭിപ്രായം പറയാന്‍ തനിക്കാവില്ലെന്നും അമിത്ഷാ പറഞ്ഞു.
keywords : beef-ban-country-full-india-bjp-back-wards

Post a Comment
0 Comments