കോഴിക്കോട്(www.evisionnews.in)മലയാളി പറ്റിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ നിരന്തര കാഴ്ചകള്‍, സാബത്തികമായും ആരോഗ്യപരമായും ചിലര്‍ മുതലെടുക്കുബോള്‍ വമ്പന്‍ ബിസ്‌നസ് മാഫിയകള്‍ മലയാളിയുടെ ദൃശ്യബോധത്തെ കൂടി മുതലെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഏഷ്യാനെറ്റിലെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയെക്കുറിച്ചാണ് ആരോപണം ഉയരുന്നത്. കോടീശ്വരനില്‍ പങ്കെടുത്ത മുന്‍ മത്സരാര്‍ഥിയായ റഫീക്ക് അരീക്കലാണ് കോടീശ്വരനിലെ തട്ടിപ്പിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. റഫീക്കിന്റെ പോസ്റ്റുകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
കോടീശ്വരന്‍ ഗെയിം ഷോ ഒരു ശുദ്ധ തട്ടിപ്പാണെന്ന തന്റെ കണ്ടെത്തലുകള്‍ അക്കമിട്ട് ഫേസ്ബുക്ക് പേജില്‍ നിരത്തിയാണ് കോടീശ്വരനിലെ ആദ്യ സീസണില്‍ പങ്കെടുത്ത റെഫീക്ക് രംഗത്ത് ത്തിയിരിക്കുന്നത്. ഓഡിയന്‍സ് പോള്‍ ലൈഫ് ലൈനിനെതിരെയും വേഗ വിരല്‍ ചോദ്യത്തിനെതിരെയും ഷോയില്‍ എത്തുന്ന സെലിബ്രിറ്റി നടീനടന്മാര്‍ക്കെതിരെയും എസ്എംഎസ് കള്ളക്കളിക്കെതിരെയുമെല്ലാം ഫേസ്ബുക്കില്‍ റെഫീക്ക് ആഞ്ഞടിക്കുന്നുണ്ട്.
നിങ്ങള്‍ക്കും ആകാം കോടീശ്വരനിലെ ഏറ്റവും വലിയ തട്ടിപ്പ് വേഗവിരലിലൂടെ ഹോട്ട് സീറ്റില്‍ ആളുകളെ തെരഞ്ഞെടുക്കുന്നതിലാണെന്നാണ് റെഫീക്ക് ഫേസ്ബുക്കില്‍ പറയുന്നു. വേഗവിരല്‍ മത്സരത്തില്‍ ചാനലുകാര്‍ക്ക് താല്‍പര്യമുള്ളവരെയാണ് വിജയിപ്പിച്ച് ഹോട്ട്‌സീറ്റില്‍ ഇരുത്തുന്നതത്രേ. ഇതിനു വേണ്ടി മറ്റുള്ളവരുടെ രേഖപ്പെടുത്തിയ ഉത്തരങ്ങള്‍ തെറ്റിപ്പോയതായി ചാനലുകാര്‍ വരുത്തിത്തീര്‍ക്കും. അതിനായി പലവിധത്തിലുള്ള ന്യായങ്ങളും ചാനലുകാര്‍ നിരത്തും. സ്‌ക്രീനില്‍ നന്നായി വിരലമര്‍ത്തിയില്ല, നിങ്ങള്‍ ഉത്തരം ക്രമപ്പെടുത്തിയതിനു ശേഷം ഓക്കെ ബട്ടണ്‍ അമര്‍ത്തിയില്ല എന്നൊക്കെയാകും ചാനലുകാര്‍ പറയുന്ന ന്യായങ്ങള്‍. ഈ തരത്തിലുള്ള ന്യായീകരണങ്ങള്‍ ചാനലുകാര്‍ നിങ്ങളോടും പറഞ്ഞിട്ടുണ്ടെങ്കില്‍ അതെല്ലാം അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള കള്ളത്തരങ്ങളാണെന്നും റെഫീക്ക് പോസ്റ്റില്‍ പറയുന്നു. ചാനലുകാര്‍ തീരുമാനിക്കുന്ന സമയമാകും സ്‌കീനില്‍ ലോക്ക് ചെയ്യാനെടുത്ത സമയമായി ടിവി കാണുന്ന പ്രേക്ഷകരെ കാണിക്കുന്നത്.ചോദ്യം ചെയ്താല്‍ പുറത്താക്കും.
ദിവസക്കൂലിക്കാരാണ് ഓഡിയന്‍സ് എന്ന പേരില്‍ ഷോയിലെത്തുന്നതെന്നും ഷെഫീക്ക് പറയുന്നു. ഓഡിയന്‍സ് പോളും തട്ടിപ്പാണ്. ദിവസക്കൂലിക്കാരായി എത്തുന്ന ഓഡിയന്‍സ് ആരും വോട്ട് ചെയ്യുന്നില്ല. തിരുവനന്തപുരത്ത് നടക്കുന്ന ഷൂട്ടിങ്ങില്‍ ഓഡിയന്‍സായിട്ടിരിക്കുന്നത് കൂലിയും, ഭക്ഷണവും കൊടുത്തിരുത്തുന്ന തമിഴ് തൊഴിലാളികളാണ്. നല്ല മേക്കപ്പ് ചെയ്ത് ഇരുത്തുന്ന ഇവര്‍ ഓഡിയന്‍സ് പോളില്‍ വോട്ടൊന്നും ചെയ്യുന്നില്ല. ശരിയുത്തരം പറയുന്ന നേരത്ത് കൈയടിക്കാന്‍ ഒരാള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ കൈയടിക്കല്‍ മാത്രമാണ് ഇവരുടെ ജോലി.
ഓഡിയന്‍സ് പോളില്‍ ഹോട്ട് സീറ്റിലുള്ള ആളുടെ കംമ്പാനിയന്‍ മാത്രമേ വോട്ടു ചെയ്യുന്നുള്ളുവെന്നും ബാക്കിയെല്ലാം കളിപ്പാട്ടം മൊബൈലാണ് വോട്ടുചെയ്യുന്നതെന്നും റെഫീക്ക് ചൂണ്ടികാട്ടുന്നു. ഈ രീതിയില്‍ പല ആളുകളേയും ഹോട്ട് സീറ്റില്‍ നിന്ന് ഇറക്കി വിട്ടിട്ടുണ്ട്. ചാനലുകാര്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് മാത്രം ശരിയുത്തരം കാണിക്കും. ചെറിയ തുകയ്ക്കുള്ള ചോദ്യങ്ങള്‍ക്ക് ശരിയുത്തരം പറഞ്ഞ് ഹോട്ട്‌സീറ്റില്‍ ഇരിക്കുന്ന മത്സരാര്‍ഥിയെ വിജയിപ്പിക്കുന്ന 'ഓഡിയന്‍സ്' ഉയര്‍ന്ന തുക വരുമ്പോള്‍ സ്വാഭാവികമായും തെറ്റുത്തരം ലോക്ക് ചെയ്ത് മത്സരാര്‍ഥിയെ പുറത്താക്കാറാണ് പതിവ്. ഓഡിയന്‍സ് പോള്‍ ചാനലുകാര്‍ തന്നെയാണ് എ ബി സി ഡി ശതമാനത്തില്‍ കാണിക്കുന്നത്. 25 ലക്ഷത്തിന്റെ ഉത്തരത്തിനാണ് ആദ്യമായി ഓഡിയന്‍സ് പോള്‍ തെറ്റായി കാണിച്ചതെന്നും റെഫീക്ക് പോസ്റ്റില്‍ പറയുന്നു.
നിങ്ങള്‍ക്കും ആകാം കോടീശ്വരനില്‍ സ്‌പെഷ്യല്‍ ഗസ്റ്റുകള്‍ ഉത്തരങ്ങള്‍ ഇയര്‍ ഫോണിലൂടെ കേട്ടതിനു ശേഷമാണ് പറയുന്നത്. ബാക്കിയെല്ലാം പ്രേക്ഷകരെ ഫൂളാക്കാന്‍ അഭിനയിക്കുന്നതാണ്. അഭിനയമാണല്ലോ അവരുടെ ജോലി. ഇതുപൊലെ സുരേഷ് ഗോപിക്കും ഉത്തരങ്ങള്‍ വിശദീകരിച്ചു പറഞ്ഞു കൊടുക്കുന്നുണ്ട്രേത. സിനിമാ നടന്മാര്‍ക്കും. നടിമാര്‍ക്കും എപ്പോഴും വലിയ തുകകള്‍ ലഭിക്കുന്നു. ഇതുവരെ മത്സരിച്ച നടന്മാരും, നടികളും ചെറിയ തുകകള്‍ക്ക് മത്സരത്തില്‍ നിന്നും പുറത്തായിട്ടില്ല. ഇതെല്ലാം മലയാളികള്‍ മനസ്സിലാക്കേണ്ടത് ഈ പരിപാടിയില്‍ അണിയറയില്‍ നടത്തുന്ന കള്ളത്തരങ്ങളാണെന്ന് റെഫീക്ക് പറയുന്നു.
ചാനലുകാര്‍ കൊള്ളലാഭത്തിനു വേണ്ടി മലയാളികളെ എസ് എം എസ് അയപ്പിച്ച് കോടികള്‍ നേടുന്നുണ്ടെന്ന് റെഫീക്കിന്റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ചില ആളുകള്‍ക്ക് സമ്മാനം നല്‍കുന്നത്. പ്രീമിയം ചാര്‍ജുള്ള എസ്എംഎസ് പ്രേക്ഷകരെകൊണ്ടയപിച്ച് ചാനലുകാര്‍ അതും വരുമാനമാക്കി മാറ്റുന്നു. ഒരു മെസ്സേജിന് 3 രൂപ മുതലാണ് ഈ സ്‌പെഷ്യല്‍ എസ്എംഎസിന്റെ നിരക്ക്. ദിവസേന മലയാളികളുടെ ആയിരക്കണക്കിനോ, ലക്ഷക്കണക്കിനോ മെസ്സേജുകളാണ് ചാനലിന് ലഭിക്കുന്നത്
keywords :kerala-you-can-be-winner-in-crore-participant-

Post a Comment
0 Comments