Type Here to Get Search Results !

Bottom Ad

മാഗി പരസ്യത്തില്‍ അഭിനയിച്ചതിന് മാധുരി ദീക്ഷിതിന് നോട്ടീസ്


ഡെറാഡൂണ്‍:(www.evisionnews.in)മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരം മാധുരി ദീക്ഷിതിന് ഹരിദ്വാര്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസട്രേഷന്റെ കോടതി നോട്ടീസ്. പതിനഞ്ച് ദിവസത്തിനുള്ളില്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.

രണ്ടുമിനിറ്റ് കൊണ്ടു തയ്യാറാകുന്ന മാഗിയില്‍ പോഷകാഹാരം കൂടുതലാണെന്നാണ് പരസ്യവാചകം. ഇതില്‍ എത്രത്തോളം സത്യമുണ്ടെന്നാണ് നോട്ടീസിലൂടെ ഹരിദ്വാര്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ചോദിക്കുന്നത്.

അടുത്തിടെ മാഗിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശിലെ ഫുഡ്് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ മോണോ സോഡിയം ഗ്ലൂടമേറ്റ് മാഗിയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനെ തുടര്‍ന്ന് രാജ്യത്ത് മാഗി നിരോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പരസ്യത്തില്‍ അഭിനയിച്ച മാധുരി ദീക്ഷിതിന് നോട്ടീസ് ലഭിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad