കാഞ്ഞങ്ങാട്: (www.evisionnews.in)ഒരാഴ്ച മുമ്പ് ഒളിച്ചോടിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയും കാമുകനായ ജ്വല്ലറി ജീവനക്കാരനും വിവാഹിതരായ ശേഷം തിരിച്ചെത്തി.
ചീമേനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഉദുമ മാങ്ങാട്ടെ അനൂപ(19)യും ജ്വല്ലറി ജീവനക്കാരനായ മാങ്ങാട്ടെ മിഥുനും (28) ആണ് വിവാഹിതരായ ശേഷം ഇന്നലെ വൈകുന്നേരത്തോടെ നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇരുവരും ചീമേനി പോലീസ് സ്റ്റേഷനില്‍ ഹാജരായി. അനൂപയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി. താനും മിഥുനും പ്രണയത്തിലാണെന്നും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തങ്ങള്‍ നാടുവിട്ടതെന്നും പിന്നീട് തങ്ങള്‍ കാസര്‍കോട്ടെ രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരായെന്നും മിഥുനോടൊപ്പം പോകാനാണ് താല്‍പ്പര്യമെന്നും അനൂപ കോടതിയില്‍ മൊഴി നല്‍കി. ഇതേ തുടര്‍ന്ന് യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. കോളേജിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അനൂപ വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ഉദുമയിലെ ജ്വല്ലറിയില്‍ ജീവനക്കാരനായ മിഥുനോടൊപ്പം ഒളിച്ചോടിയതായി വ്യക്തമായത്.
keywords : kasaragod-kanhangad-engineering-students-worker-wedding-come-back

Post a Comment
0 Comments