പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും നാലു കിലോമീറ്റര്‍ ഉള്ളിലുള്ള മന്‍വാല്‍ ഗ്രാമത്തിലെ രമേഷ് ചന്ദ്രയെന്നയാളുടെ വീട്ടുവളപ്പിലാണ് 'ചാരന്‍' പ്രാവ് പറന്നിറങ്ങിയത്. ഉറുദു സന്ദേശം കണ്ട് സംശയം തോന്നിയ ചന്ദ്രയുടെ 14 കാരനായ മകന്‍ പ്രാവുമായി പൊലീസ് സ്റ്റേഷനിലെത്തി. പ്രാവിനെ പൊലീസുകാര്‍ വിശദമായ പരിശോധനയ്ക്കുശേഷം 'ജയിലില്‍' അടച്ചിരിക്കുകയാണ്.
പ്രാവിന്റെ ചിറകുകളിലും ഉര്‍ദുവിലുള്ള സന്ദേശങ്ങള്‍ പതിപ്പിച്ചിരുന്നു. എഴുത്ത് എന്താണെന്നു കണ്ടെത്തുന്നതിനായി പ്രാവിനെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. വിശദമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്നും രഹസ്യന്വേഷണ വിഭാഗത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കും സൈന്യത്തിനും മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പത്താന്‍കോട്ട് എസ്.പി രാകേഷ് കൊശല്‍ പറഞ്ഞു.
പത്താന്‍കോട്ട് മേഖലയിലും ജമ്മുവിലും ഇന്ത്യന്‍ മുജാഹിദ്ദീന്‍ സാന്നിധ്യമുറപ്പിക്കുന്നതായി ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടു നല്‍കിയതിന് തൊട്ടുപിന്നാലെ 'ചാരന്‍' പ്രാവെത്തിയത് അന്വേഷണ ഏജന്‍സികളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാകിസ്താന്‍ ഗുജറാത്ത് അതിര്‍ത്തിയിലും ഒരു കാലില്‍ ചിപ്പും ചിറകില്‍ സന്ദേശങ്ങളുമായി ഒരു പ്രാവ് എത്തിയിരുന്നു
keywords: international-news-pakisthan-pegion-captured
Post a Comment
0 Comments