Type Here to Get Search Results !

Bottom Ad

ത്വാഹിര്‍ തങ്ങള്‍ ഉറൂസിന് പ്രൗഢ തുടക്കം; കൊടി ഉയര്‍ന്നു

evisionnews


പുത്തിഗെ: (www.evisionnews.in)മൂന്നു ദിവസങ്ങളിലായി പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഒമ്പതാം ഉറൂസ് മുബാറകിന് കൊടി ഉയര്‍ന്നു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട കൊടിയേറ്റത്തിന് നേതൃത്വം നല്‍കി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ പ്രാര്‍ഥന നടത്തി. 
സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ഹാമിദ് അന്‍വര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുര്‍റഫഹ്്മാന്‍ അഹ്്‌സനി, അബ്ദുര്‍റഹ്്മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, മാന്യ അബ്ദുല്‍ ഖാദിര്‍ ഹാജി, അബ്ബാസ് സഖാഫി മട്ടമ, പാടി അബ്ദുല്ലക്കുഞ്ഞി ഹാജി, അന്തുഞ്ഞി മൊഗര്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ മാഹിന്‍, അബ്ബാസ് ഹാജി രിഫാഇ നഗര്‍, അബൂബക്കര്‍ സഖാഫി പുത്തിഗെ, ജീലാനി അബ്ദുര്‍റഹ്്മാന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
ജുമുഅക്കു ശേഷം താജുല്‍ ഉലമ, നൂറുല്‍ ഉലമ, ആലംപാടി ഉസ്താദ്, ഇമ്പിലങ്കോട് മാലിക്ദീനാര്‍ തുടങ്ങിയ മുന്‍കാല മഹാരഥന്മാരുടെ മഖ്ബറകളില്‍ കൂട്ടസിയാറത്തുകള്‍ നടക്കും. സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി കൊയിലാണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ ഹൈദറൂസി എിവര്‍ നേതൃത്വം നല്‍കും.
ഉച്ചക്ക് 3.30ന് മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാമില്‍ നടക്കു സിയാറത്തിന് സയ്യിദ് ഇബ്‌റാഹിം ഹാദി തങ്ങള്‍ സഖാഫി ചൂരി നേതൃത്വം നല്‍കും
വൈകിട്ട 4.30ന് ഉദ്ഘാടന സമ്മേളനം സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. കെ പി ഹുസൈന്‍ സഅദി, റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തും. 
മുഹിമ്മാത്ത് സ്മാര്‍ട്ട് ക്യാമ്പസ് ലോഞ്ചിംഗ് കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ നിര്‍വഹിക്കും. ബുക്ക് ഫെയര്‍ പി ബി അബ്ദുര്‍റസാഖ് എം എല്‍ എ നിര്‍വഹിക്കും.
രാത്രി ഏഴിന് അനുസ്മരണം ഉസ്മാന്‍ ഹാജി മിത്തൂരിന്റെ അധ്യക്ഷതയില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രസംഗിക്കും. രാത്രി പ്രകീര്‍ത്തനഗീതം ശുക്കൂര്‍ ഇര്‍ഫാനിയും സംഘവും അവതരിപ്പിക്കും. സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും.


keywords :thahirul-ahdal-thangal-puthiga-falg-host-

Post a Comment

0 Comments

Top Post Ad

Below Post Ad