ചെന്നൈ:(www.evisionnews.in) നരേന്ദ്ര മോദി സർക്കാരിനെ വിമർശിച്ചതിന് മദ്രാസ് ഐഐടിയിലെ സ്റ്റുഡന്റസ് ഫോറത്തിനു നിരോധനം. മോദി വിരുദ്ധ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് കേന്ദ്രസർക്കാർ സ്റ്റുഡന്റസ് ഫോറം നിരോധിച്ചത്.
മദ്രാസ് ഐഐടിയിലെ അംബേദ്കർ പെരിയാർ സ്റ്റുഡന്റ്സ് സർക്കിളിനാണ് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഫോറത്തിന്റെ നടപടികൾക്കെതിരെ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് ഒരു അജ്ഞാത സന്ദേശം ലഭിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെയാണ് ഫോറത്തിന്റെ പ്രവർത്തനമെന്നായിരുന്നു സന്ദേശം.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെയും ആദിവാസി വിദ്യാർഥികളെയും നരേന്ദ്ര മോദിക്കെതിരെ അണിനിരത്തുന്നതിനാണ് ഫോറം ശ്രമിക്കുന്നതെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. ഹിന്ദി ഭാഷയുടെ പ്രചാരണത്തെയും ഗോവധ നിരോധനത്തെയും എതിർക്കുന്നതിനാണ് ശ്രമമെന്നായിരുന്നു വിമർശനം. അതേസമയം, വിദ്യാർഥികളെ അവരുടെ ഭാഗം വിശദീകരിക്കുന്നതിന് ഐഐടി അധികൃതർ അനുവദിച്ചില്ലെന്നും ആക്ഷേപമുണ്ട്.
keywords : chennai-modi-madras-iit-students-forum-ban

Post a Comment
0 Comments