മംഗളൂരു:(www.evisionnews.in) മിയാറിലെ വ്യാപാരി ലിയോ പെരേരയെ തട്ടിക്കൊണ്ടുപോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വിട്ടയക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസില്‍ നാല് പ്രതികള്‍ക്ക് കോടതി തടവും പിഴയും വിധിച്ചു. ഭരത് ഷെട്ടി, ധര്‍മേന്ദ്ര എന്ന ധര്‍മ, പ്രശാന്ത് പുജാരി, ഉമ്മര്‍ എന്ന ഉമ്മറബ്ബ എന്നിവരെയാണ് കാര്‍ക്കള ചീഫ് സിവില്‍ കോടതി ജഡ്ജി പൂര്‍ണിമ എന്‍.പൈ ശിക്ഷിച്ചത്. ഒന്നരക്കൊല്ലത്തെ തടവും 3000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ ആറുമാസം കൂടുതല്‍ തടവ് അനുഭവിക്കണം. 2010 മാര്‍ച്ച് 22-നാണ് കേസിന് ആസ്പദമായ സംഭവം. അട്ടൂര്‍ കമാനത്തിന് സമീപത്തുനിന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ നാലംഗസംഘം ഷിമോഗയില്‍ അദ്ദേഹത്തിന്റെതന്നെ കാറില്‍ തടഞ്ഞുവെച്ചതായാണ് കേസ്.
keywords : manglore-merchant-case-4-fine-police-

Post a Comment
0 Comments