ഷാര്‍ജ (www.evisionnews.in): കെഎംസിസി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി ബഷീര്‍ മണിയൂറിനെയും ജനറല്‍ സെക്രട്ടറിയായി എംപികെ പള്ളങ്കോടിനെയും ട്രഷററായി അഷ്‌റഫ് പരപ്പയെയും തിരഞ്ഞെടുത്തു.
ഷാര്‍ജ ഗസല്‍ അല്‍ വാദി ഹോട്ടലില്‍ ചേര്‍ന്ന രൂപീകരണ യോഗം ജില്ല കെഎംസിസി ട്രഷറര്‍ ഇ ആര്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. യു എഇ കെഎംസിസി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആസിഫ് പള്ളങ്കോട് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റസാഖ് ഹാജി മുഖ്യാഥിതിയായിരുന്നു.
ജില്ല വൈസ് പ്രസിഡന്റ് ത്വാഹ ചെമനാട്, ഉദുമ മണ്ഡലം പ്രസിഡന്റ് എന്‍എ നാസര്‍, എന്‍എം അബ്ദുള്ള ഹാജി പരപ്പ, എവൈ മുഹമ്മദ് കുഞ്ഞി, പി.കെ അഷ്‌റഫ് സംസാരിച്ചു. റീട്ടേണിംഗ് ഓഫിസര്‍ ജില്ല ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷാഫി തച്ഛങ്ങാട്, നിരീക്ഷകന്മാരായ ത്വാഹ ചെമനാട്, എന്‍എ നാസര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മറ്റു ഭാരവാഹികള്‍: ഇല്യാസ് എസ്എ, ഖാലിദ് കൊറ്റുംബ, ഹാരിസ് മയ്യള(വൈസ് പ്രസിഡന്റുമാര്‍), ഹാരിസ് പള്ളങ്കോട്, ഹനീഫ് മണിയൂര്‍, ഷഫീഖ് പള്ളങ്കോട് (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഷംസീര്‍ അഡൂര്‍ സ്വാഗതവും സിദ്ദീഖ് അഡൂര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod-news-sharja-news-committee-muslim-league-khalid-election-panchayath

Post a Comment
0 Comments