Type Here to Get Search Results !

Bottom Ad

ശുചിത്വം പാലിക്കാത്ത സ്കൂളുകൾ പൂട്ടും:ആരോഗ്യവകുപ്പ്

തിരുവനന്തപുരം:(www.evisonnews.in)സേഫ് കേരള പദ്ധതിയുടെ ഭാഗമായി അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാത്തതും ശുചിത്വം പാലിക്കാത്തതുമായ സ്കൂളുകളിൽ ആരോഗ്യവകുപ്പിന്റെ തുടർപരിശോധന. തിരുവനന്തപുരം വട്ടിയൂർക്കാവ് വയലിക്കട ഗോഡ്‌വിൻ പബ്ലിക് സ്കൂൾ പൂട്ടാൻ ആരോഗ്യവകുപ്പ് കലക്ടർക്കു റിപ്പോർട്ട് നൽകി. രണ്ടാഴ്ച മുൻപു നടത്തിയ പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തി നോട്ടീസ് നൽകിയിട്ടും പരിഹാരം കാണാതിരുന്ന 346 സ്കൂളുകൾക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് ശുപാർശ ചെയ്തു. സ്കൂളുകളുടെ പട്ടിക ഇന്നു വിദ്യാഭ്യാസവകുപ്പിനു കൈമാറും.
നഴ്സറി മുതൽ പ്ലസ് ടു വരെ ക്ലാസുകളുള്ള ഗോഡ്‌വിൻ സ്കൂളിൽ ഒരു ശുചിമുറി മാത്രമാണുണ്ടായിരുന്നത്. കുട്ടികൾക്കു വെള്ളം കുടിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ക്ലാസ് മുറികൾ വൃത്തിഹീനമായിരുന്നു. ഈ സ്കൂളിൽ പുതിയ അധ്യയനവർഷം പ്രവേശനം നടത്തരുതെന്നു ഡിപിഐ നിർദേശം നൽകിയിരുന്നെങ്കിലും അതു പാലിക്കാതെ പ്രവേശനം തുടരുകയായിരുന്നു.
നേരത്തെ നോട്ടീസ് നൽകിയിട്ടും വീഴ്ചകൾ പരിഹരിക്കാതിരുന്ന കൂടുതൽ സ്കൂളുകൾ കൊല്ലം ജില്ലയിലാണ് 83 എണ്ണം. തിരുവനന്തപുരത്ത് 76 സ്കൂളുകളും ഇടുക്കിയിൽ 40 സ്കൂളുകളും പാലക്കാട്ട് 35 സ്കൂളുകളും നിർദേശങ്ങൾ പാലിച്ചില്ലെന്നു കണ്ടെത്തി. വീഴ്ച വരുത്തിയ സ്കൂളുകളുടെ വിവരങ്ങൾ ഡിഎംഒമാർ അതതു ഡിഡിമാർക്ക് ഇന്നുതന്നെ കൈമാറും. മന്ത്രി വി.എസ്. ശിവകുമാറിന്റെ നിർദേശപ്രകാരം ഇന്നലെ സംസ്ഥാനവ്യാപകമായി 775 സംഘങ്ങൾ 1944 സ്കൂളുകളിലും 92 ഹോസ്റ്റലുകളിലുമാണു പരിശോധന നടത്തിയത്.



keywords : kerala-news-clean-less-school-stop-notice-plus-two
Tags

Post a Comment

0 Comments

Top Post Ad

Below Post Ad