Type Here to Get Search Results !

Bottom Ad

കള്ളനോട്ട് അറിയാതെ കൈവശം വെക്കുന്നത് കുറ്റമല്ല - മുംബൈ ഹൈകോടതി

മുംബൈ:(www.evisionnews.in)ബോധപൂര്‍വമല്ലാതെ കള്ളനോട്ടുകള്‍ കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതിവിധി.
സെഷന്‍സ് കോടതി വിധിക്കെതിരെ മുന്‍ഷി മുഹമ്മദ് ശൈഖ് എന്നയാള്‍ നല്‍കിയ അപ്പീലിലാണ് വിധി. കള്ളനോട്ടുകളാണെന്നുള്ള ബോധ്യത്തോടെയാണ് കൈവശം വെച്ചതെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയണം. എന്നാല്‍ ഈ കേസില്‍ അതുണ്ടായിട്ടില്ലെന്ന് ജസ്റ്റിസ് അനുജ പ്രഭു ദേശായ് വിധിയില്‍ വ്യക്തമാക്കി.
2013 ഒക്ടോബറില്‍ മുന്‍ഷി മുഹമ്മദിനെ സെഷന്‍സ് കോടതി കള്ളനോട്ട് കൈവശംവെച്ചതിന് അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇത് ഹൈക്കോടതി റദ്ദാക്കി.
2011 ഡിസംബര്‍ 19-നാണ് കേസിന് ആസ്പദമായ സംഭവം. മുന്‍ഷി മുഹമ്മദ് കുര്‍ളയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയില്‍ 9,500 രൂപ നിക്ഷേപിച്ചു. അതില്‍ അഞ്ഞൂറിന്റെ 17 നോട്ടുകളും ആയിരത്തിന്റെ ഒരു നോട്ടും 'കള്ളനാ'ണെന്ന് കാഷ്യര്‍ കണ്ടെത്തി. മുന്‍ഷി മുഹമ്മദിനോട് കാര്യംപറയാതെ ഇരിക്കാന്‍ ആവശ്യപ്പെട്ട അദ്ദേഹം മാനേജരുടെ മുറിയില്‍ പോയി വിവരമറിയിച്ചു. തുടര്‍ന്ന് മാനേജര്‍ പരാതിപ്പെട്ടത് പ്രകാരം മുന്‍ഷിയെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
കള്ളനോട്ടുകളാണെന്ന് സാധാരണക്കാരന് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബോധപൂര്‍വമായിട്ടാണ് അവ കൈവശം വെച്ചിരിക്കുന്നതെന്ന് എങ്ങനെ കണ്ടെത്താനാകുമെന്ന് കോടതി ചോദിച്ചു. കള്ള നോട്ടുകളാണെന്ന് ബാങ്കധികൃതര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ മുന്‍ഷി മുഹമ്മദ് ഓടിേപ്പായില്ലെന്നും അദ്ദേഹം സഹകരിക്കുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു.



keywords :mumbai-fake-notes-handle-court-case-police
Tags

Post a Comment

0 Comments

Top Post Ad

Below Post Ad