Type Here to Get Search Results !

Bottom Ad

കാറില്‍ വശ്രമിക്കുകയായിരുന്ന ഗോവ സ്വദേശിയുടെ 10പവന്‍ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍

വളപട്ടണം (www.evisionnews.in): കീച്ചേരി പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട കാറില്‍ വിശ്രമിക്കുകയായിരുന്ന ഗോവ സ്വദേശി ഗുരുദാസ് ജി. നായിക്കിന്റെ 10 പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. കാസര്‍കോട് പള്ളിക്കര ബിലാല്‍ നഗറിലെ അഹമ്മദ് കബീറി (30)നെയാണ് വളപട്ടണം പോലിസ് പിടികൂടിയത്. 

മെയ് 12ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഗോവയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് നിര്‍മാണസാമഗ്രികള്‍ വിതരണം ചെയ്യുന്ന ഗുരുദാസും സംഘവും സ്‌കോര്‍പ്പിയോ കാറില്‍ വിശ്രമിക്കുന്നതിനിടയിലായിരുന്നു മോഷണം നടന്നത്. കാറിനുള്ളിലുള്ളവര്‍ ഉറങ്ങാന്‍ തയാറായതായി തിരിച്ചറിഞ്ഞാണ് മോഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

പിടിയിലായ അഹമ്മദ് കബീറിനെ കൂടാതെ രണ്ട് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പോലിസ് പറഞ്ഞു. വളപട്ടണം സി.ഐ. കെ.വി.ബാബുവും പോലീസുകാരായ യോഗേഷും രാജീവനും ചേര്‍ന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. മറ്റുപ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന. കവര്‍ച്ചചെയ്ത 10 പവന്‍ മാലയില്‍നിന്നും അഞ്ചുപവന്‍ നീലേശ്വരത്തെ ജ്വല്ലറിയില്‍നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി റിമാന്‍ഡ് ചെയ്തു.



Keywords: Kannur-pappinicheri-news-robbery-arrest
Tags

Post a Comment

0 Comments

Top Post Ad

Below Post Ad