Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി


മൊഗ്രാല്‍പുത്തൂര്‍ (www.evisionnews.in): സൗദിയില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം മൊഗ്രാല്‍പുത്തൂരിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠനപകരണങ്ങള്‍ നല്‍കി. 

സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കുന്നത്. മൊഗ്രാല്‍പുത്തൂര്‍ കുന്നിലില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം ഉസ്മാന്‍ കല്ലങ്കൈ പഠനോപകരണങ്ങള്‍ കെ.ബി.അഷ്‌റഫിനെ ഏല്‍പ്പിച്ചു. മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ.എച്ച്. ഇര്‍ഫാന്‍, ഇബ്രാഹിം, ഹസൈനാര്‍, ഉമ്മുകുത്സു സംബന്ധിച്ചു.


Keywords:Kasaragod-mogral-puthur-news-soudi-social-forum-

Post a Comment

0 Comments

Top Post Ad

Below Post Ad