കാഞ്ഞങ്ങാട് (www.evisionnews.in); ഒടുന്ന ബസില്‍ യുവതിക്ക് നേരെ ഡല്‍ഹിമോഡല്‍ പീഡനശ്രമം. കാഞ്ഞങ്ങാട് നിന്ന് പരപ്പ വഴി ഒടയംചാലിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് യാത്രക്കാരിയായ യുവതിക്ക് നേരെ പീഡനശ്രമമുണ്ടായത്.
ഇരിയയില്‍ നിന്ന് ബസില്‍ കയറിയ അഞ്ചംഗ സംഘമാണ് കൊന്നക്കാട് വെച്ച് മദ്യലഹരിയില്‍ യുവതിയെ ആക്രമിച്ചത്. മറ്റു യാത്രക്കാര്‍ നോക്കിനില്‍ക്കെ സംഘം യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബഹളമാകുകയും ബസ് നിര്‍ത്തിയിടുകയുമായിരുന്നു.
വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പോലിസെത്തുകയും സംഘത്തെ കസ്‌ററഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ യുവതി രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ സംഘത്തെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.
Keywords: Kasaragod-news-kand-news-police-harassment-friday-ksrtc-bus-at-konnakkad

Post a Comment
0 Comments