കാസര്‍കോട് (www.evisionnews.in): സിഐടിയു കലക്ട്രേറ്റ് ഉപരോധസമരത്തില്‍ പങ്കെടുക്കാനെത്തിയ സിഐടിയു നേതാവിന് ബൈക്കിടിച്ച് പരിക്കേറ്റു. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി കെ. ഗിരികൃഷ്ണനാ(51)ണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ പത്തരയോടെ ബി.സി റോഡ് ജംഗ്ഷന് സമീപമാണ് അപകടം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിദ്രോഹ നയങ്ങള്‍ക്കെതിരെ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉപരോധ സമരത്തില്‍ പങ്കെടുക്കാനായി പോകുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഗിരികൃഷണനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod-news-accident-news-bc-road-citu-bike-saturday

Post a Comment
0 Comments