ബെദിര (www.evisionnews.in): ലജ്‌നത്ത് മസാലിഹില്‍ മുസ്ലിമീന്‍ സംഘടനയുടെ 40ാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി മഴക്കാല പൂര്‍വ ശുചീകരണം നടത്തി. ബെദിര ജുമാമസ്ജിദ് -സ്‌കൂള്‍ പരിസരം, ബെദിരത്തോട് തുടങ്ങിയിടങ്ങളിലാണ് നാട്ടുകാരുടെ കൂട്ടായ്മയില്‍ ശുചീകരണ പ്രവൃത്തി നടത്തിയത്.
കാസര്‍കോട് മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ഭാരവാഹികളായ ബിഎംഎ മുഹമ്മദ് കുഞ്ഞി ഹാജി, ബിഎംസി കുഞ്ഞഹമ്മദ്, വിവി ഇബ്രാഹിം, ബിഎംഎ റസാഖ് ഹാജി, ബിഎസ് അബ്ദുല്ല സംബന്ധിച്ചു. ബിഎംസി ബഷീര്‍, വിവി സലാഹുദ്ദീന്‍, എന്‍എം സിദ്ദീഖ്, സിഎ മുഹമ്മദ്, ബിഎ ഇബ്രാഹിം, ബിഎ സൈനുദ്ദീന്‍, ബിഎ അബൂബക്കര്‍, പിവി ഹമീദ്, ബിഐ റഫീഖ് ശുചീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി.
Keywords: Kasaragod-news-environment-sanitation-news-lajnath-bedira-news

Post a Comment
0 Comments